പാരിസ്: ഫോര്‍മുലവണ്‍ ഫ്രഞ്ച് ഗ്രാന്റ്പ്രിക്സില് മെഴ്സിഡസിന്റെ ലൂയിസ് ഹാമില്‍റ്റണിന് കിരീടം. പോള്‍ പൊസിഷനില്‍ ഒന്നാമതായി റേസിനിറങ്ങിയ ഹാമില്റ്റണ് ഒരു മണിക്കൂറും 30 മിനിറ്റും 11.385 സെക്കന്‍ഡും കൊണ്ടാണ് മല്‍സരം പൂര്‍ത്തിയാക്കിയത്. ഇതോടെ ബ്രിട്ടീഷ് ഡ്രൈവര്‍ കൂടിയായ ഹാമില്റ്റണ് ഫോര്‍മുലവണ്‍ സീസണില്‍ 145 പോയിന്റുമായി മുന്നിലെത്തി. റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റാപ്പനാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഫെറാരിയുടെ കിമി റൈക്കോണന്, റെഡ്ബുള്ളിന്റെ ഡാനിയേല്‍ റിസ്സിയാര്ഡോ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
സീസണില്‍ ഹാമില്‍റ്റണിന് പിന്നിലായി രണ്ടാംസ്ഥാനത്തുള്ള ഫെറാരിയുടെ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് ഫ്രഞ്ച് ഗ്രാന്റ്പ്രിക്സില് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 131 പോയിന്റുാണ് സീസണില്‍ എട്ട് റേസുകള്‍ പൂര്‍ത്തിയായപ്പോള്‍ വെറ്റലിന്റെ അക്കൗണ്ടിലുള്ളത്.