ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിന്റെ ബ്രിട്ടീഷ് ഗ്രാന്റ്പ്രീയില്‍ പോള്‍ പൊസിഷന്‍ സ്വന്തമാക്കി മെഴ്സിഡസ് ചാമ്പ്യന്‍സ് ട്രൈവര്‍ ലൂയിസ് ഹാമില്ട്ടന്. സീസണില്‍ നാല് ഗ്രാന്റ്പ്രീകള്‍ അവസാനിച്ചപ്പോള്‍ മൂന്ന് പോള്‍ പൊസിഷന്‍ ഹാമില്‍ട്ടനാണ് നേടിയത്. ബ്രിട്ടണിലും ഹാമില്‍ട്ടനിന്റെ ആധിപത്യം കണ്ടപ്പോള്‍ രണ്ടാം സ്ഥാനത്തായി ഹാമില്‍ട്ടന്റെ സഹതാരം വല്‍ട്ടേരി ബോത്താസെത്തി. റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പാനാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് നാലാം സ്ഥാനത്തെത്തിയപ്പോള്‍ ഫെരാരിയുടെ ചാമ്പ്യന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് 10ാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു. റേസിങ് പോയിന്റിന്റെ നിക്കോ ഹല്‍ക്കന്‍ബര്‍ഗ് 13ാം സ്ഥാനത്താണെത്തിയത്. സീസണിലെ ആദ്യ ഗ്രാന്റ്പ്രീയായ ഓസ്ട്രിയന്‍ ഗ്രാന്റ്പ്രീയില്‍ ഹാമില്ട്ടന് പോള്‍ പൊസിഷന്‍ നേടാനായില്ല. ഓസ്ട്രിയന്‍ ഗ്രാന്റ്പ്രീമിയില് ബോത്താസ് കിരീടം ചൂടിയപ്പോള്‍ ഹാമില്ട്ടന് നാലാം സ്ഥാനമായിരുന്നു. തുടര്‍ന്ന് നടന്ന സ്റ്റൈറിയന്‍ ഗ്രാന്റ്പ്രീമിയിലും ഹംഗേറിയന്‍ ഗ്രാന്റ്പ്രീയിലും പോള്‍ പൊസിഷനും ജയവും ഹാമില്ട്ടന് നേടുകയായിരുന്നു.
നിലവില്‍ രണ്ട് ജയവും ഒരു നാലാം സ്ഥാനവും നേടിയ ഹാമില്ട്ടന് 63 പോയിന്റോടെ ഡ്രൈവര്‍ സ്റ്റാന്റിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് ബോത്താസാണ്. ഒരു ജയവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ബോത്താസിന് 58 പോയിന്റാണുള്ളത്. റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പാന് 33 പോയിന്റോടെ മൂന്നാം സ്ഥാനത്തും മക്ലാരന്റെ ലാന്‍ഡോ നോറിസ് 26 പോയിന്റോടെ നാലാം സ്ഥാനത്തുമാണ്. അലക്സാണ്ടര്‍ അല്ബോന് (22),സെര്‍ജിയോ പെരേസ് (22),ചാള്‍സ് ലിക്ലര്‍ക്ക്(18),ലാന്‍സ് സ്ട്രോള്‍(18),കാര്‍ലോസ് സെയ്ന്‍സ്(15),സെബാസ്റ്റ്യന്‍ വെറ്റല്‍(9) എന്നിവരാണ് അഞ്ച് മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്. ചാമ്പ്യന്‍ ഡ്രൈവര്‍ ഫെരാരിയുടെ വെറ്റല്‍ ഈ സീസണിലും തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഈ സീസണോടെ വെറ്റലിനെ ഫെരാരി ഒഴിവാക്കാനുള്ള സാധ്യതയും കൂടി വരികയാണ്.
ടീം പോയിന്റിലും മെഴ്സിഡസിന്റെ കുതിപ്പാണ്. മൂന്ന് ജയവും മെഴ്സിഡസ് നേടിയതോടെ 121 പോയിന്റോടെ അവര്‍ ഒന്നാം സ്ഥാനത്താണ്. 55 പോയിന്റുള്ള റെഡ്ബുള്‍ റേസിങ് ഹോണ്ടയാണ് രണ്ടാം സ്ഥാനത്ത്. മക്ലാരന് റെനോള്‍ട്ട് 41 പോയിന്റോടെ മൂന്നാം സ്ഥാനന്നും 40 പോയിന്റോടെ റേസിങ് പോയിന്റ് നാലാം സ്ഥാനത്തുമാണ്. 27 പോയിന്റുള്ള ഫെരാരി അഞ്ചാം സ്ഥാനത്താണ്. ഇത്തവണകൂടി കിരീടം നേടിയാല്‍ മൈക്കല്‍ ഷുമാക്കറിന്റെ കൂടുതല്‍ ഫോര്‍മുലവണ്‍ കിരീടമെന്ന റെക്കോഡ് നേട്ടത്തിനൊപ്പമെത്താന്‍ ഹാമില്ട്ടന് സാധിക്കും. നിലവില്‍ ആറ് കിരീടമാണ് ഹാമില്ട്ടന് നേടിയിട്ടുള്ളത്. അടുത്ത സീസണില്‍ ഫെരാരിക്കുവേണ്ടി ഹാമില്ട്ടന് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.