Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരാര്‍ പുതുക്കാന്‍ പ്രതിഫലം ഉയര്‍ത്തണം; മെഴ്ഡസിനോട് ആവശ്യപ്പെട്ട് ഹാമില്‍ട്ടന്‍

ലണ്ടന്‍: ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടത്തിലെ ചാമ്പ്യന്‍ ഡ്രൈവറാണ് ലെവിസ് ഹാമില്‍ട്ടന്‍. മൈക്കിള്‍ ഷുമാക്കറിന് ശേഷം ഫോര്‍മുലവണ്ണില്‍ കൂടുതല്‍ കിരീടം നേടിയ ഡ്രൈവറാണ് ഹാമില്‍ട്ടന്‍. മെഴ്‌സിഡസിന്റെ അഭിമാന താരമായ ഹാമില്‍ട്ടന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കാനാരിക്കെ കരാര്‍ പുതുക്കാന്‍ പ്രതിഫലം ഉയര്‍ത്തണമെന്ന് മെഴ്‌സിഡസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഒരു വര്‍ഷം കൂടി തുടരാന്‍ അഞ്ച് മില്യണ്‍ ഡോളര്‍കൂടി ഉയര്‍ത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ 45 മില്യണ്‍ ഡോളറായിരുന്നു ഹാമില്‍ട്ടനിന്റെ പ്രതിഫലം. ഡെയ്‌ലി മെയ്‌ലാണ് ഹാമില്‍ട്ടന്‍ പ്രതിഫലം ഉയര്‍ത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട വിവരം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് 19 ലോകത്തെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഈ കാലത്ത് ഹാമില്‍ട്ടനിന്റെ ആവശ്യം മെഴ്‌സിഡസ് അംഗീകരിക്കുമോയെന്ന് കാത്തിരുന്ന് കാണണം.

മെഴ്‌സിഡസ് വിട്ട് ഹാമില്‍ട്ടന്‍ ഫെരാരിയിലേക്ക് മാറുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെ ഹാമില്‍ട്ടനിന്റെ ആവശ്യം മെഴ്‌സിഡസ് അംഗീകരിച്ചില്ലെങ്കില്‍ കൂടുമാറാനുള്ള സാധ്യതയേറെയാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ് ഹാമില്‍ട്ടന്‍. കഴിഞ്ഞിടെ ഫെരാരിയുമായി നിലവിലെ തുകയ്ക്ക് കരാര്‍ പുതുക്കാന്‍ സാധ്യമല്ലെന്ന് ഹാമില്‍ട്ടനിന്റെ മുഖ്യ എതിരാളിയായ സെബാസ്റ്റിയന്‍ വെറ്റലും പറഞ്ഞിരുന്നു. 35കാരനായ ഹാമില്‍ട്ടന്‍ അടുത്തെങ്ങും വിരമിക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ കിരീടം നിലനിര്‍ത്താന്‍ ഹാമില്‍ട്ടനിന്റെ ആവശ്യം മെഴ്‌സിഡസ് അംഗീകരിക്കാനാണ് സാധ്യത.

lewishamilton

ബ്രിട്ടീഷ് ഡ്രൈവറായ ഹാമില്‍ട്ടന്‍ കരിയറില്‍ ആറ് ഫോര്‍മുലവണ്‍ കിരീടങ്ങളാണ് നേടിയിട്ടുള്ളത്. ഏഴ് കിരീടങ്ങള്‍ നേടിയ ജര്‍മന്‍ ഡ്രൈവര്‍ മൈക്കല്‍ ഷുമാക്കറിന്റെ പേരിലാണ് കൂടുതല്‍ കിരീടമെന്ന റെക്കോഡ്. ഇത് തിരുത്താന്‍ ഹാമില്‍ട്ടന് രണ്ട് കിരീടങ്ങള്‍ക്കൂടി വേണം. നിലവില്‍ മെഴ്‌സിഡസിനൊപ്പം ഹാട്രിക്ക് കിരീടം ഉള്‍പ്പെടെ അഞ്ച് കിരീടമാണ് ഹാമില്‍ട്ടന്‍ നേടിയത്. കൂടുതല്‍ പോള്‍പൊസിഷന്‍ എന്ന റെക്കോഡും ഹാമില്‍ട്ടനിന്റെ പേരിലാണ്. കരിയറില്‍ 88 തവണ പോള്‍ പൊസിഷനിലെത്തിയ ഹാമില്‍ട്ടന്‍ 84 വിജയങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. മെഴ്‌സിഡസില്‍ വള്‍ട്ടേരി ബോത്താസാണ് ഹാമില്‍ട്ടനിന്റെ സഹ ഡ്രൈവര്‍. വരുന്ന സീസണില്‍ ഹാമില്‍ട്ടനെ ഒഴിവാക്കി ബോത്താസിനെ ഒന്നാം നമ്പര്‍ ഡ്രൈവറാക്കാന്‍ മെഴ്‌സിഡസ് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ കൊറോണ വൈറസ് കാരണം ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടങ്ങള്‍ നീണ്ടുപോയിരിക്കുകയാണ്. 21 ഗ്രാന്റ്പ്രീകളില്‍ ഉള്‍പ്പെട്ട പല രാജ്യങ്ങളിലും ഇപ്പോഴും കൊറോണ വ്യാപനം ശക്തമാണ്. അതിനിടെയിലും നിയന്ത്രണങ്ങളോടെ ഫോര്‍മുലവണ്‍ നടത്താനുള്ള പദ്ധതികളും നടന്നുവരികയാണ്. ഓസ്‌ട്രേലിയന്‍ ഗ്രാന്റ്പ്രിക്‌സാവും ആദ്യം നടക്കുക. അബുദാബിയിലാവും അവസാന ഗ്രാന്റ് പ്രീയെന്നാണ് നിലവിലെ വിവരം. ഈ സീസണിന്റെ അവസാനത്തോടെ പല സൂപ്പര്‍ താരങ്ങളും കൂടുമാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്. വെറ്റല്‍ ഫെരാരി വിടുമോയെന്നാണ് ആരാധകര്‍ കൂടുതല്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഹാമില്‍ട്ടന് ഒത്ത എതിരാളിയായ വെറ്റലിന്റെ സമീപകാല പ്രകടനം മോശമാണ്.

Story first published: Friday, July 3, 2020, 11:56 [IST]
Other articles published on Jul 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+