Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലൂയിസ് ഹാമില്‍ട്ടന്‍ മെഴ്‌സിഡസ് വിടുന്നു, 2021ല്‍ ഫെരാരിയിലെത്തുമെന്ന് റിപ്പോര്‍ട്ട്

ബെര്‍ലിന്‍: മെഴ്‌സിഡസിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന്‍ മെഴ്‌സിഡസ് വിടുന്നു. 2021ല്‍ മെഴ്‌സിഡസുമായി കരാര്‍ അവസാനിക്കുന്ന ഹാമില്‍ട്ടന്‍ ഫെരാരിയുമായി കരാറിലെത്തുമെന്നാണ് വിവരം. ഹാമില്‍ട്ടനുമായി ചര്‍ച്ച നടത്തുന്ന വിവരം ഫെരാരി വൃത്തങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. നിലവില്‍ 40 ദശലക്ഷം യൂറോയ്ക്കാണ് മെഴ്‌സിഡസുമായി ഹാമില്‍ട്ടന്് കരാറുള്ളത്. ഫെരാരിയിലേക്ക് ചേക്കേറാന്‍ ഫെരാരി ചെയര്‍മാന്‍ ജോണ്‍ എല്‍ക്കാനുമായി ഹാമില്‍ട്ടന്‍ ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ സീസണില്‍ ഫെരാരിക്കൊപ്പം മോശം പ്രകടം നടത്തിയ സെബാ്സ്റ്റ്യന്‍ വെറ്റലുമായുള്ള കരാര്‍ അവസാനിപ്പിച്ച് പകരം ഹാമില്‍ട്ടനെ എത്തിക്കാനാണ് ഫെരാരി ലക്ഷ്യമിടുന്നത്. യുവതാരം ചാള്‍സ് ലിക്ലര്‍ക്ക് മികച്ച പ്രകടനത്തോടെ ഇതിനോടകം ഫെരാരിയുടെ സൂപ്പര്‍ ഡ്രൈവറായി മാറിക്കഴിഞ്ഞു. ഹാമില്‍ട്ടന്‍ മെഴ്‌സിഡസ് വിടുന്നതോടെ വല്‍ട്ടേരി ബോത്താസ് മെഴ്‌സിഡസിന്റെ ഒന്നാം നമ്പര്‍ ഡ്രൈവറാകും. ഈ സീസണില്‍ രണ്ടാം സ്ഥാനത്തായിരുന്നു ബോത്താസ്.

lewis-hamilton

കരിയറില്‍ ആറ് തവണ ഫോര്‍മുലവണ്‍ ലോക കിരീടം ചൂടിയിട്ടുള്ള താരമാണ് ഹാമില്‍ട്ടന്‍. ഏറ്റവും കൂടുതല്‍ ഫോര്‍മുലവണ്‍ കിരീടം നേടുന്ന താരമെന്ന മൈക്കിള്‍ ഷുമാക്കറിന്റെ റെക്കോഡിനൊപ്പമെത്താന്‍ ഒരു കിരീടം കൂടിയാണ് ഹാമില്‍ട്ടന് വേണ്ടത്. ഇതില്‍ അഞ്ച് കിരീടവും മെഴ്‌സിഡസിനൊപ്പമാണ് (2014,15,17,18,19) ഹാമില്‍ട്ടന്‍ സ്വന്തമാക്കിയത്.ഒരു കിരീടം മക്ലാരനൊപ്പവും (2008). ഹാട്രിക്ക് കിരീടം നേടിയ ഹാമില്‍ട്ടന്‍ വരുന്ന സീസണോടെ ഷുമാക്കറിനൊപ്പമെത്താം എന്ന പ്രതീക്ഷയിലാണ്. ഇതുവരെ 84 ഗ്രാന്റ്പ്രീകളിലാണ് ഹാമില്‍ട്ടന്‍ വിജയിച്ചിട്ടുള്ളത്.

Story first published: Friday, December 13, 2019, 8:55 [IST]
Other articles published on Dec 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+