Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിക്കുന്നതെന്ന്? നിലപാട് വ്യക്തമാക്കി ലൂയിസ് ഹാമില്‍ട്ടന്‍

ലണ്ടന്‍: ട്രാക്കിനോട് വിടപറയുന്നതെന്നെന്ന ചോദ്യത്തിന് ഉത്തരം നല്‍കി മെഴ്‌സിഡസിന്റെ സൂപ്പര്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന്‍. അടുത്തൊന്നും വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അടുത്ത അഞ്ച് വര്‍ഷമെങ്കിലും മത്സര രംഗത്തുണ്ടാവുമെന്നും ഹാമില്‍ട്ടന്‍ പറഞ്ഞു.ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹാമില്‍ട്ടന്‍ ഭാവിയെക്കുറിച്ച് വ്യക്തമാക്കിയത്.

hamilton

''ഫോര്‍മുലവണ്‍ ഇതിഹാസ ഡ്രൈവറായ മൈക്കിള്‍ ഷുമാക്കര്‍ 38ാം വയസ് വരെ മത്സര രംഗത്തുണ്ടായിരുന്നു. എനിക്ക് ഇപ്പോള്‍ 33. എങ്ങനെ നോക്കിയാലും അഞ്ച് വര്‍ഷമെങ്കിലും ഞാന്‍ മത്സരരംഗത്ത് തുടരും. എനിക്ക് ഇത് ആസ്വാദ്യമല്ലെന്ന് എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ വിരമിക്കലിനെക്കുറിച്ച് ആലോചിക്കും''- ഹാമില്‍ട്ടന്‍ പറഞ്ഞു.

ഫോര്‍മുലവണ്ണില്‍ അഞ്ച് തവണ ചാമ്പ്യനായിട്ടുള്ള ഡ്രൈവറാണ് ഹാമില്‍ട്ടന്‍. ഏഴ് കിരീടമുള്ള മൈക്കിള്‍ ഷുമാക്കറാണ് കൂടുതല്‍ കിരീടം നേടിയ താരം. അവസാന രണ്ട് സീസണിലും കിരീടം നേടിയ ഹാമില്‍ട്ടന്‍ ഇത്തവണകൂടി കിരീടം നേടിയാല്‍ ഹാട്രിക്ക് കിരീടം സ്വന്തമാക്കും. അതിനുള്ള സാധ്യതകൂടുതലുമാണ്. ഈ സീസണില്‍ ആദ്യ ആറ് ഗ്രാന്റ്പ്രീകളും പൂര്‍ത്തിയാകുമ്പോള്‍ നാല് കിരീടവും ഹാമില്‍ട്ടനായിരുന്നു. രണ്ടെണ്ണം മെഴ്‌സിഡസിലെ സഹതാരം വള്‍ട്ടേരി ബോത്താസാണ് നേടിയത്.

137 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഹാമില്‍ട്ടന് ഭീഷണി ഉയര്‍ത്തുന്നത് 120 പോയിന്റുള്ള ബോത്താസ് മാത്രമാണ്. 14 വിജയങ്ങള്‍കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്റ്പ്രീ വിജയം നേടിയ താരമെന്ന ബഹുമതിയില്‍ ഷുമാക്കറെ മറികടക്കാന്‍ ഹാമില്‍ട്ടനാവും. 91 കിരീടങ്ങളാണ് ഷുമാക്കറിന്റെ പേരിലുള്ളത്. ഈ മാസം ഒമ്പതിന് കനേഡിയന്‍ ഗ്രാന്റ്പ്രീയാണ് വരാനിരിക്കുന്ന മത്സരം.

Story first published: Tuesday, June 4, 2019, 9:31 [IST]
Other articles published on Jun 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+