ലണ്ടന്‍: ഫോര്‍മുലവണ്‍ സൂപ്പര്‍ ഡ്രൈവര്‍ ലെവിസ് ഹാമില്ട്ടന് മെഴ്സിഡസ് വിടുന്നു. ഹാട്രിക്ക് കിരീടമടക്കം ആറ് കിരീടം ചൂടിയിട്ടുള്ള ഹാമില്ട്ടന് ഫെരാരിയിലേക്കാണ് കൂടുമാറുന്നതെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഫെരാരി വൃത്തങ്ങള്‍ ഹാമില്‍ട്ടനുമായി കൂടിക്കാഴ്ച നടത്തിയെന്നും 2021 ഓടെ കൂടുമാറ്റം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ദി മിറര്‍, ഡെയ്ലി മെയ്ല് അടക്കമുള്ള പ്രമുഖ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അവസാന സീസണില്‍ തിളങ്ങാതിരുന്ന സെബാസ്റ്റ്യന്‍ വെറ്റലിന് ഒഴിവാക്കി ആ സ്ഥാനത്ത് ഹാമില്‍ട്ടനെ എത്തിക്കാനാണ് ഫെരാരിയുടെ ശ്രമം. എന്നാല്‍ മെഴ്സിഡസ് ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ സീസണിനിടയ്ക്കുതന്നെ കൂടുമാറ്റം സംബന്ധിച്ച് ഹാമില്ട്ടന് സൂചന നല്‍കിയത് മെഴ്സിഡസിനെ ആശങ്കപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. മെഴ്സിഡസിനൊപ്പമാണ് ഹാമില്ട്ടന് തന്റെ അഞ്ച് കിരീടങ്ങളും നേടിയത്.
ബിജെപിയില്‍ ചേര്‍ന്ന സൈന നേവാളിനെ പരിഹസിച്ച് ജ്വാല ഗുട്ട
ഈ സീസണില്‍ക്കൂടി കിരീടം നേടിയാല്‍ ഇതിഹാസ ഡ്രൈവര്‍ മൈക്കിള്‍ ഷുമാക്കറിന്റെ ഏഷ് കിരീടമെന്ന റെക്കോഡിനൊപ്പമെത്താന്‍ ഹാമില്ട്ടനാവും. 35കാരനായ ഹാമില്ട്ടന് ഷുമാക്കറിന്റെ റെക്കോഡ്് മറികടക്കുമെന്നാണ് ആരാധ പ്രതീക്ഷ. ഹാമില്ട്ടന് മെഴ്സിഡസ് വിട്ടാല്‍ വള്‍ട്ടേരി ബോത്താസ് മെഴ്സിഡസിന്റെ ഒന്നാം നമ്പര്‍ ഡ്രൈവറാകുമെന്നാണ് വിവരം. അവസാന സീസണിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു ബോത്താസ്.