Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹംഗേറിയന്‍ ഗ്രാന്റ് പ്രീയിലും ഹാമില്‍ട്ടന്‍ പോള്‍പൊസിഷനില്‍

ബുഡാപെസ്റ്റ്: ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടത്തിലെ ഹംഗേറിയന്‍ ഗ്രാന്റ്പ്രീയിലും മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടന് പോള്‍പൊസിഷന്‍.1.14.907 സമയം കുറിച്ചാണ് ഹാമില്‍ട്ടന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.മെഴ്‌സിഡസിലെ ഹാമില്‍ട്ടനിന്റെ സഹതാരം വല്‍ട്ടേരി ബോത്താസ് (1.15.474) രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ റേസിങ് പോയിന്റിന്റെ ലാന്‍സ് സ്‌ട്രോള്‍ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. മെഴ്‌സിഡസില്‍ ബോത്താസിനൊപ്പമുള്ള 90ാമത്തെ പോള്‍പൊസിഷനാണ് ഹാമില്‍ട്ടന്‍ സ്വന്തമാക്കിയത്.

റേസിങ് പോയിന്റിന്റെ സെര്‍ജിയോ പെരേസ് നാലാമതായി എത്തിയപ്പോള്‍ ഫെരാരിയുടെ ചാമ്പ്യന്‍സ് ഡ്രൈവര്‍മാരായ സെബാസ്റ്റ്യന്‍ വെറ്റലും ചാള്‍സ് ലിക്ലര്‍ക്കും അഞ്ചും ആറും സ്ഥാനങ്ങള്‍ സ്വന്തമാക്കി.റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ ആറാം സ്ഥാനതെത്തിയപ്പോള്‍ റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോയ്ക്ക് 11ാം സ്ഥാനതെത്താനെ കഴിഞ്ഞുള്ളു. ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം 6.30നാണ് ഹംഗേറിയന്‍ ഗ്രാന്റ്പ്രീ നടക്കുന്നത്.

lewishamilton

ഓസ്‌ട്രേലിയന്‍ ഗ്രാന്റ്പ്രീയില്‍ നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഹാമില്‍ട്ടന്‍ സ്റ്റൈറിയന്‍ ഗ്രാന്റ്പ്രീയില്‍ കിരീടം ചൂടി ഫോമിലേക്കെത്തുകയായിരുന്നു. ഇത്തവണ ഏഴാം കിരീടം ലക്ഷ്യമിട്ടറങ്ങുന്ന ഹാമില്‍ട്ടന്‍ ആരാധകര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നു. സ്‌റ്റെറിയന്‍ ഗ്രാന്റ് പ്രീമിയില്‍ പോള്‍ പൊസിഷന്‍ നേടിയ ഹാമില്‍ട്ടന്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തി. ഒരു മണിക്കൂര്‍ 20 മിനുട്ട് 50.683സെക്കന്റ് സമയം കുറിച്ചാണ് ഹാമില്‍ട്ടന്‍ കിരീടം ചൂടിയത്.

രണ്ടാം സ്ഥാനത്ത് മെഴ്‌സിഡസിലെ ഹാമില്‍ട്ടന്റെ സഹതാരം വല്‍ട്ടേരി ബോത്താസ് (1.24.04.402) സ്വന്തമാക്കി. മെഴ്‌സിഡസിന്റെ കുതിപ്പാണ് ഈ സീസണിലും കാണുന്നത്.സമീപകാലത്തൊന്നും എതിരാളികള്‍ക്ക് ഒരവസരം പോലും നല്‍കാതെയാണ് മെഴ്‌സിഡസ് ഡ്രൈവര്‍മാര്‍ കിരീടം നേടുന്നത്.ഡ്രൈവര്‍മാരുടെ പോയിന്റ് പട്ടികയില്‍ 43 പോയിന്റോടെ ബോത്താസാണ് മുന്നിട്ട് നില്‍ക്കുന്നത്. 37 പോയിന്റുള്ള ഹാമില്‍ട്ടന്‍ രണ്ടാം സ്ഥാനത്താണ്. മക്ലാരന്റെ ലാന്‍ഡോ നോറിസ് (26), ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് (18),റേസിങ് പോയിന്റിന്റെ സെര്‍ജിയോ പെരേസ് (16) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള മറ്റുള്ളവര്‍.

ഒരു പോയിന്റ് മാത്രമുള്ള ഫെരാരിയുടെ ഒന്നാം നമ്പര്‍ ഡ്രൈവര്‍ വെറ്റല്‍ 15ാം സ്ഥാനത്താണ്. ടീം പട്ടികയിലും മെഴ്‌സിഡസിന്റെ കുതിപ്പാണ്.80 പോയിന്റോടെയാണ് മെഴ്‌സിഡസ് തലപ്പത്ത് നില്‍ക്കുന്നത്. മക്ലാരന്‍ (39),റെഡ്ബുള്‍ (27),റേസിങ് പോയിന്റ് (22),ഫെരാരി (19) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനത്തുള്ള മറ്റ് ടീമുകള്‍. ഈ സീസണോടെ മെഴ്‌സിഡസുമായുള്ള ഹാമില്‍ട്ടനിന്റെ കരാര്‍ അവസാനിക്കും.ഇതോടെ അദ്ദേഹം ഫെരാരിയിലേക്ക് കൂടുമാറുമെന്ന തരത്തില്‍ കഴിഞ്ഞിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനോട് ഹാമില്‍ട്ടന്‍ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

Story first published: Sunday, July 19, 2020, 11:47 [IST]
Other articles published on Jul 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+