Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വേഗതയുടെ രാജകുമാരന്‍ ഹാമില്‍റ്റണ്‍ തന്നെ... കരിയറിലെ അഞ്ചാം എഫ്‌വണ്‍ കിരീടം, ഫാന്‍ഗിയോക്കൊപ്പം

മെക്‌സിക്കോ സിറ്റി: ഫോര്‍മുലവണ്‍ ലോക ചാംപ്യന്‍ഷിപ്പ് കിരീടം മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍റ്റണ്‍ നിലനിര്‍ത്തി. മെക്‌സിക്കന്‍ ഗ്രാന്റ്പ്രിക്‌സില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയതോടെയാണ് 33 കാരനായ ഹാമില്‍റ്റണ്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പ് കിരീടം തന്റെ പേരിലെഴുതി ചേര്‍ത്തത്. ബ്രസീലിയന്‍ ഗ്രാന്റ്പ്രിക്‌സ്, അബുദാബി ഗ്രാന്റ്പ്രിക്‌സ് എന്നീ റേസുകള്‍ സീസണില്‍ ബാക്കിനില്‍ക്കേയാണ് ഹാമില്‍റ്റണിന്റെ കിരീട നേട്ടം.

lewishamilton

358 പോയിന്റോടെയാണ് 2018ലെ കിരീടം ഹാമില്‍റ്റണ്‍ ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഫെറാരിയുടെ ജര്‍മന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് 294 പോയിന്റ് മാത്രമാണുള്ളത്. കരിയറില്‍ ഇത് അഞ്ചാം തവണയാണ് ഹാമില്‍റ്റണ്‍ ഫോര്‍മുലവണ്‍ കിരീടം ചൂടുന്നത്. ഇതോടെ ചരിത്രത്തില്‍ ഫോര്‍മുലവണ്‍ കിരീടനേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയുടെ യുവാന്‍ മാനുവല്‍ ഫാന്‍ഗിയോയുടെ നേട്ടത്തിനൊപ്പമെത്താനും ഹാമില്‍റ്റണിനായി. ഏഴ് തവണ ചാംപ്യനായ ജര്‍മനിയുടെ ഇതിഹാസതാരം മൈക്കല്‍ ഷുമാക്കറിന്റെ പേരിലാണ് ഫോര്‍മുലവണ്‍ കിരീട നേട്ടത്തിലെ റെക്കോഡ്.

2008ലാണ് ഹാമില്‍റ്റണ്‍ ആദ്യമായി ഫോര്‍മലുവണ്ണില്‍ കിരീടം ചൂടിയത്. 2014, 2015, 2017, ഒടുവില്‍ 2018ലും ഹാമില്‍റ്റണ്‍ വേഗതയുടെ രാജകുമാരനായി മാറി. മെക്‌സിക്കന്‍ ഗ്രാന്റ്പ്രിക്‌സില്‍ റെഡ്ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റാപ്പെനാണ് ചാംപ്യനായത്. സെബാസ്റ്റ്യന്‍ വെറ്റല്‍, കിമി റൈക്കോണന്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്. ടീം ചാംപ്യന്‍ഷിപ്പില്‍ 585 പോയിന്റുമായി മെഴ്‌സിഡസാണ് നിലവില്‍ തലപ്പത്ത്. 530 പോയിന്റുമായി ഫെറാരി തൊട്ടുപിന്നിലുണ്ട്.

Story first published: Monday, October 29, 2018, 11:40 [IST]
Other articles published on Oct 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+