For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സീസണ്‍ അവിസ്മരണീയമാക്കി ഹാമില്‍റ്റണ്‍; അബുദാബി ഗ്രാന്റ്പ്രിക്‌സിലും കിരീടം

അബുദാബി: ഫോര്‍മുലവണ്‍ സിംഹാസനത്തില്‍ ഒരിക്കല്‍ കൂടി ലൂയിസ് ഹാമില്‍റ്റണ്‍ നിറഞ്ഞുനിന്ന സീസണാണ് വിടപറഞ്ഞത്. സീസണിലെ അവസാന ഗ്രാന്റ്പ്രിക്‌സായ അബുദാബി ഗ്രാന്റ്പ്രിക്‌സിലും കിരീടം ചൂടി 2018 തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയ സീസണാക്കി ഹാമില്‍റ്റണ്‍ മാറ്റി. മുന്‍ ലോക ചാംപ്യനായ ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെ ബഹുദൂരം പിന്നിലാക്കിയാണ് ഹാമില്‍റ്റണ്‍ അഞ്ചാം ഫോര്‍മുലവണ്‍ കിരീടത്തില്‍ മുത്തമിട്ടത്. 2008, 2014, 2015, 2017 സീസണുകളിലായിരുന്നു ഇതിനു മുമ്പ് ലോക ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഹാമില്‍റ്റണ്‍ കിരീടം ചൂടിയത്.

തന്റെ നാല് സീസണിലെ കിരീടനേട്ടത്തേക്കാള്‍ ആധികാരികമായിരുന്നു ഹാമില്‍റ്റണിന് 2018ലേത്. 88 പോയിന്റിന്റെ വ്യക്തമായ ലീഡോട് കൂടിയാണ് ഹാമില്‍റ്റണ്‍ ഇത്തവണ കിരീടത്തില്‍ മുത്തമിട്ടത്. സീസണിലെ 21 റേസുകളില്‍ 11ലും ഹാമില്‍റ്റണ്‍ ചാംപ്യനാവുകയായിരുന്നു. 408 പോയിന്റാണ് സീസണില്‍ താരം നേടിയത്. രണ്ടാമതുള്ള വെറ്റലിന് 320 പോയിന്റ് മാത്രമാണ് നേടാനായത്. 251 പോയിന്റുള്ള ഫെറാരിയുടെ കിമി റൈക്കോണനാണ് ലോക ഡ്രൈവേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ മൂന്നാമതെത്തിയത്.

lewishamilton

അബുദാബി റേസില്‍ 1.39.40.382 സെക്കന്‍ഡ് കൊണ്ടാണ് ഹാമില്‍റ്റണ്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാമതെത്തിയപ്പോള്‍ റെഡ്ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റാപ്പെന്‍ മൂന്നാംസ്ഥാനത്തെത്തി. ടീമില്‍ മെഴ്‌സിഡസിന് തന്നെയാണ് കിരീടം.

Story first published: Monday, November 26, 2018, 18:05 [IST]
Other articles published on Nov 26, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+