ടോക്കിയോ: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തില്‍ മെഴ്സിഡസിന്റെ കുതിപ്പ് തുടരുന്നു. ജപ്പാനീസ് ഗ്രാന്‍പ്രീയിലും കിരീടം നേടിയ മെഴ്സിഡസ് ഈ സീസണിലെ കിരീടം ഏറെക്കുറെ ഉറപ്പിച്ചു. സൂപ്പര്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടനെയും ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെയും മറികടന്നാണ് വള്‍ട്ടേരി ബോത്താസ് ജപ്പാനില്‍ കിരീടം ചൂടിയത്. ഒരു മണിക്കൂര്‍ 21 മിനുട്ട് 46 സെക്കന്റ് സമയം കുറിച്ചാണ് ബോത്താസ് കിരീടം ചൂടിയത്.1.22.00 സെക്കന്റാണ് രണ്ടാം സ്ഥാനക്കാരനായ വെറ്റലിന് വേണ്ടിവന്നത്. നേരിയ വ്യത്യാസത്തില്‍ ഹാമില്ട്ടന് മൂന്നാം സ്ഥാനക്കാരനായി. റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ ഏഴാം സ്ഥാനത്തെത്തിയപ്പോള്‍ ആല്‍ഫ റോമിയോയുടെ കിമി റെയ്ക്കോനാന് 14ാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. ഫെരാരിയുടെ പുതിയ പ്രതീക്ഷയായ ചാള്‍സ് ലിക്ലര്‍ക്ക് ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്സ് തോല്‍വി; ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ജയം
ഡ്രൈവര്‍മാരുടെ പട്ടികയില്‍ 338 പോയിന്റുമായി ഹാമില്ട്ടന് ഒന്നാം സ്ഥാനത്ത് തുടരുന്നു. 274 പോയിന്റുള്ള വള്‍ട്ടേരി ബോത്താസ് രണ്ടാം സ്ഥാനത്തും 223 പോയിന്റുള്ള ചാള്‍സ് ലിക്ലര്‍ക്ക് മൂന്നാമതുമുണ്ട്. മാക്സ് വെസ്തപ്പാന്, സെബാസ്റ്റ്യന്‍ വെറ്റല്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ടീം റാങ്കിങ്ങില്‍ മെഴ്സിഡസ് ബഹുദൂരം മുന്നിലാണ്. 612 പോയിന്റാണ് ടീമിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഫെരാരിക്ക് 435 പോയിന്റും മൂന്നാം സ്ഥാനത്തുള്ള റെഡ്ബുള്ളിന് 323 പോയിന്റുമുണ്ട്.