Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറ്റാലിയന്‍ ഗ്രാന്റ്പ്രീ: ചാള്‍സ് ലിക്ലര്‍ക്ക് പോള്‍ പൊസിഷനില്‍

റോം: ഇറ്റാലിയന്‍ ഗ്രാന്റ് പ്രീ യോഗ്യതാ പോരാട്ടത്തില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടനെ പിന്തള്ളി ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് പോള്‍ പൊസിഷനില്‍. 1.20.126 സമയം കുറിച്ചാണ് ചാള്‍സ് ഒന്നാം സ്ഥാനത്തെത്തിയത്. 1.20.272 സമയത്തോടെയാണ് ഹാമില്‍ട്ടന്‍ രണ്ടാമതെത്തിയത്. മെഴ്‌സിഡസിലെ ഹാമില്‍ട്ടനിന്റെ സഹതാരം വള്‍ട്ടേരി ബോത്താസ് മൂന്നാമതെത്തി. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ,നിക്കോ ഹള്‍ക്കന്‍ബര്‍ഗ് എന്നിവരാണ് ആറ് ഏഴും സ്ഥാനത്ത്. സമീപകാലത്ത് ഫെരാരിയ്‌ക്കൊപ്പം മികച്ച പ്രകടനമാണ് ലിക്ലര്‍ക്ക് കാഴ്ചവയ്ക്കുന്നത്. ബെല്‍ജിയം ഗ്രാന്റ്പ്രീയിലും ലിക്ലര്‍ക്കാണ് വിജയിച്ചത്.

charles leclerc

പോരാട്ടം കടുക്കവെ ഹാമില്‍ട്ടന്‍ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. 268 പോയിന്റാണ് ഹാമില്‍ട്ടനുള്ളത്.രണ്ടാം സ്ഥാനത്തുള്ള ബോത്താസിന് 203 പോയിന്റും മൂന്നാം സ്ഥാനത്തുള്ള റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന് 181 പോയിന്റുമുണ്ട്.പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്ത ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ 169 പോയിന്റോടെ നാലാം സ്ഥാനത്താണ്. ബെല്‍ജിയം ഗ്രാന്റ്പ്രീ നേടിയ ലിക്ലര്‍ക്ക് അഞ്ചാം സ്ഥാനത്താണ്.

ടീം റാങ്കിങില്‍ മെഴ്‌സിഡസിനാണ് ആധിപത്യം. 471 പോയിന്റോടെയാണ് അവര്‍ ഒന്നാം സ്ഥാനം നേടിയത്.രണ്ടാം സ്ഥാനത്തുള്ള ഫെരാരിക്കുള്ളത് 326 പോയിന്റ് മാത്രമാണ്. 254 പോയിന്റുള്ള റെഡ്ബുള്‍,82 പോയിന്റുള്ള മക്ലാരന്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

Story first published: Sunday, September 8, 2019, 10:09 [IST]
Other articles published on Sep 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+