ബുദാപെസ്റ്റ്: ഹംഗേറിയന്‍ ഗ്രാന്റ്പ്രീ യോഗ്യാതാ മത്സരത്തില്‍ റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പാന് പോള്‍ പൊസിഷനില്‍. മെഴ്സിഡസിന്റെ വള്‍ട്ടേരി ബോത്താസിനെയും ലെവിസ് ഹാമില്‍ട്ടനെയും മറികടന്നാണ് വെസ്തപ്പാന്റെ കുതിപ്പ്.ബോത്താസ് രണ്ടാമനായപ്പോള്‍ മൂന്നാമനായാണ് ഹാമില്ട്ടന് ഫിനിഷ് ചെയ്തത്. ഫെരാരി സൂപ്പര്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് അഞ്ചാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളുള്ളു. ചാള്‍സ് ലിക്ലര്‍ക്ക് നാലാം സ്ഥാനത്തെത്തി.ഹംഗേറിയന്‍ ഗ്രാന്റ്പ്രീയടക്കം 10 ഗ്രാന്റ്പ്രീകള്‍ ശേഷിക്കെ മെഴ്സിഡസ് ടീമിന് ഭീഷണി ഉയര്‍ത്തുന്ന പ്രകടനമാണ് വെസ്തപ്പാന് കാഴ്ചവയ്ക്കുന്നത്.
ആഷസ്: ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സ് ലീഡ്, ഓസ്ട്രേലിയ പൊരുതുന്നു
11 ഗ്രാന്റ് പ്രീകള്‍ പൂര്‍ത്തിയാവുമ്പോള്‍ മെഴ്സിഡസിന് തന്നെയാണ് ആധിപത്യം.ഏഴ് ഗ്രാന്റ്പ്രീകളില്‍ ഹാമില്ട്ടന് കിരീടം ചൂടിയപ്പോള്‍ രണ്ടു തവണ ബോത്താസും കിരീടത്തില്‍ മുത്തി. ആദ്യ എട്ട് ഗ്രാന്റ്പ്രീയിലും വിജയിച്ച മെഴ്സിഡസ് ടീമിന്റെ ആധിപത്യം വെസ്തപ്പാനാണ് ഓസ്ട്രേലിയന്‍ ഗ്രാന്റ്പ്രീയിലൂടെ അവസാനിപ്പിച്ചത്.ജര്‍മന്‍ ഗ്രാന്റ്പ്രീയിലും വിജയിച്ച വെസ്തപ്പാന് വരും ഗ്രാന്റ്പ്രീകളില്‍ എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. 225പോയിന്റുമായി ഹാമില്‍ട്ടനാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.രണ്ടാം സ്ഥാനത്തുള്ള ബോത്താസിന് 184 പോയിന്റും മൂന്നാം സ്ഥാനത്തുള്ള വെസ്തപ്പാന് 162 പോയിന്റുമുണ്ട്. 141 പോയിന്റുമായി വെറ്റല്‍ നാലാം സ്ഥാനത്താണ്.
ടീം പോയിന്റില്‍ 409 പോയിന്റുമായി മെഴ്സിഡസ് ബഹുദൂരം മുന്നിലാണ്.രണ്ടാം സ്ഥാനത്തുള്ള ഫെരാരിക്ക് 261 പോയിന്റാണുള്ളത്.217 പോയിന്റുമായി റെഡ്ബുള്‍ മൂന്നാം സ്ഥാനത്തും.