Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അതിവേഗം മുന്നോട്ട്; ഹംഗറിയില്‍ കിരീടം തിരിച്ചുപിടിച്ച് ഹാമില്‍ട്ടന്‍

ബുദാപെസ്റ്റ്: ഫോര്‍മുലവണ്‍ കാറോട്ടപോരാട്ടത്തിലെ ഹംഗേറിയന്‍ ഗ്രാന്റ്പ്രീ അവസാനിക്കുമ്പോള്‍ പട്ടികയില്‍ വ്യക്തമായ ലീഡുമായി മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടന്‍ കുതിക്കുകയാണ്. ജെര്‍മന്‍ഗ്രാന്റ്പ്രീയില്‍ കിരീടം നേടിയെടുത്ത മാക്‌സ് വെസ്തപ്പാനെ കടത്തിവെട്ടിയാണ് ഹംഗേറിയയിലെ ഹാമില്‍ട്ടനിന്റെ കുതിപ്പ്. യോഗ്യതാ മത്സരത്തില്‍ പോള്‍ പൊസിഷന്‍ വെസ്തപ്പാന്‍ നേടിയെങ്കിലും കിരീടം ഹാമില്‍ട്ടന്‍ പിടിച്ചെടുത്തു.

lewishamilton

വെസ്തപ്പാന്‍ രണ്ടാം സ്ഥാനക്കാരനായപ്പോള്‍ സെബാസ്റ്റിയന്‍ വെറ്റലിനാണ് മൂന്നാം സ്ഥാനം.ഫെരാരിയുടെ ലിക്ലര്‍ക്ക് നാലാം സ്ഥാനവും മക്ലാരന്റെ സെയ്ന്‍സ് അഞ്ചാം സ്ഥാനവും നേടിയപ്പോള്‍ ഹാമില്‍ട്ടനിന്റെ മെഴ്‌സിഡസിലെ സഹതാരം വള്‍ട്ടേരി ബോത്താസിന് എട്ടാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു.റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ 14ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

12ഗ്രാന്റ് പ്രീകള്‍ പൂര്‍ത്തിയാവുമ്പോള്‍ മെഴ്‌സിഡസിന് തന്നെയാണ് ആധിപത്യം.എട്ട് ഗ്രാന്റ്പ്രീകളില്‍ ഹാമില്‍ട്ടന്‍ കിരീടം ചൂടിയപ്പോള്‍ രണ്ടു തവണ ബോത്താസും കിരീടത്തില്‍ മുത്തി. ആദ്യ എട്ട് ഗ്രാന്റ്പ്രീയിലും വിജയിച്ച മെഴ്‌സിഡസ് ടീമിന്റെ ആധിപത്യം വെസ്തപ്പാനാണ് ഓസ്‌ട്രേലിയന്‍ ഗ്രാന്റ്പ്രീയിലൂടെ അവസാനിപ്പിച്ചത്.ജര്‍മന്‍ ഗ്രാന്റ്പ്രീയിലും വിജയിച്ച വെസ്തപ്പാന്‍ വരും ഗ്രാന്റ്പ്രീകളില്‍ എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. 250പോയിന്റുമായി ഹാമില്‍ട്ടനാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.രണ്ടാം സ്ഥാനത്തുള്ള ബോത്താസിന് 188 പോയിന്റും മൂന്നാം സ്ഥാനത്തുള്ള വെസ്തപ്പാന് 181 പോയിന്റുമുണ്ട്. 156 പോയിന്റുമായി വെറ്റല്‍ നാലാം സ്ഥാനത്താണ്.

ടീം പോയിന്റില്‍ 438 പോയിന്റുമായി മെഴ്‌സിഡസ് ബഹുദൂരം മുന്നിലാണ്.രണ്ടാം സ്ഥാനത്തുള്ള ഫെരാരിക്ക് 288 പോയിന്റാണുള്ളത്.244 പോയിന്റുമായി റെഡ്ബുള്‍ മൂന്നാം സ്ഥാനത്തും.ബെല്‍ജിയന്‍ ഗ്രാന്റ്പ്രീയാണ് ഇനി നടക്കാനുള്ളത്.

Story first published: Monday, August 5, 2019, 17:35 [IST]
Other articles published on Aug 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+