ഷാങ്ഹായ്: സീസണിലെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടത്തോടെ നിലവിലെ എഫ്വണ് ലോക ചാംപ്യനായ ലൂയിസ് ഹാമില്റ്റണ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഞായറാഴ്ച നടന്ന ചൈനീസ് ഫോര്‍മുലവണ്‍ ഗ്രാന്റ്പ്രിക്സിലും ജേതാവായതോടെയാണ് മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവറായ ഹാമില്റ്റണ് പട്ടികയില്‍ തലപ്പത്തേക്ക് കയറിയത്. ഫോര്‍മുലവണ്ണിന്റെ 1000-ാമത്തെ റേസ് കൂടിയായിരുന്നു ഇത്. സീസണില്‍ ഹാമില്‍റ്റണിന് 68 ഉം ബോട്ടസിന് 62 ഉം പോയിന്റാണുള്ളത്.
നേരത്തെ, സീസണിലെ രണ്ടാം ഗ്രാന്റ്പ്രിക്സായ ബഹ്റെയ്ന് ഗ്രാന്റ്പ്രിക്സിലും ഹാമില്റ്റണ് ജേതാവായിരുന്നു. മെഴ്സിഡസിന്റെ ഫിന്‍ലാന്‍ഡ് ഡ്രൈവറായ വള്ട്ടേറി ബോട്ടസിനെയാണ് പോയിന്റ് പട്ടികയില്‍ ഹാമില്റ്റണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. സീസണിലെ ആദ്യ ഗ്രാന്റ്പ്രിക്സായ ഓസ്ട്രേലിയന്‍ ഗ്രാന്റ്പ്രിക്സില് ബോട്ടസായിരുന്നു ജേതാവ്.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് ഗംഭീര്‍; നാലാം നമ്പറില്‍ സര്‍പ്രൈസ്
ചൈനീസ് ഗ്രാന്റ്പ്രിക്സില് ഒരു മണിക്കൂറും 32.06.350 സെക്കന്‍ഡും കൊണ്ടാണ് ഹാമില്റ്റണ് ഒന്നാംസ്ഥാനത്തേക്ക് കാറോടിച്ചത്. ഒരു മണിക്കൂറും 32.12.902 സെക്കന്‍ഡും കൊണ്ട് റേസ് പൂര്‍ത്തിയാക്കിയാണ് ബോട്ടസ് രണ്ടാമതെത്തിയത്. ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനാണ് മൂന്നാം സ്ഥാനം.