Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോര്‍മുല വണ്‍: അബുദാബിയിലും കിരീടം ചൂടി ഹാമില്‍ട്ടന്‍

അബുദാബി: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിന്റെ 2019 സീസണിലെ അവസാന ഗ്രാന്റ്പ്രീയിലും ലൂയിസ് ഹാമില്‍ട്ടന് കിരീടം. നേരത്തെ തന്നെ കിരീടം ഉറപ്പിച്ച മെഴ്‌സിഡസിന്റെ ഹാമില്‍ട്ടന്‍ അബുദാബിയിലും കിരീടം ചൂടി സീസണ്‍ അവിസ്മരണീയമാക്കി. റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാനുമായി മികച്ച പോരാട്ടത്തിനൊടുവിലാണ് ഹാമില്‍ട്ടന്‍ കിരീടം ചൂടിയത്. ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഹാമില്‍ട്ടനിന്റെ സഹതാരം വള്‍ട്ടേരി ബോത്താസ് നാലാമതെത്തി. ഫെരാരി സൂപ്പര്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ സീസണില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല വെറ്റലിന്റേത്. 2021 സീസണില്‍ ഹാമില്‍ട്ടന്‍ ഫെരാരിയിലേക്ക് കൂടുമാറുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ആറാം ലോകകിരീടം സ്വന്തമാക്കിയ ഹാമില്‍ട്ടനിന്റെ മുന്നില്‍ ഇനി ഏഴ് കിരീടം നേടിയ ഇതിഹാസ ഡ്രൈവര്‍ മൈക്കിള്‍ ഷുമാക്കര്‍ മാത്രമാണുള്ളത്.

hamilton win abu dhabi garnd prix

413 പോയിന്റോടെയാണ് ഹാമില്‍ട്ടന്‍ സീസണിലെ കിരീടം നേടിയത്. 326 പോയിന്റുള്ള ബോത്താസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 278 പോയിന്റുള്ള മാക്‌സ് വെസ്തപ്പാന്‍ മൂന്നാമതും ചാള്‍സ് ലിക്ലര്‍ക്ക് (264) നാലാമതുമായി. 240 പോയിന്റുള്ള വെറ്റല്‍ ഇത്തവണ അഞ്ചാം സ്ഥാനത്തായി. ടീം പോയിന്റിലും മെഴ്‌സിഡസിന്റെ ആധിപത്യമാണ്. 739 പോയിന്റോടെയാണ് മെഴ്‌സിഡസ് കണ്‍സ്ട്രക്ടേഴ്‌സ് പട്ടികയില്‍ ഒന്നാമതെത്തിയത്. 504 പോയിന്റോടെ ഫെരാരി രണ്ടാമതെത്തിയപ്പോള്‍ 417 പോയിന്റോടെ റെഡ്ബുള്‍ മൂന്നാമതായി.

Story first published: Monday, December 2, 2019, 9:32 [IST]
Other articles published on Dec 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+