ന്യൂയോര്‍ക്ക്: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിലെ തന്റെ ആറാം കിരീടം ഏറ്റുവാങ്ങി ലെവിസ് ഹാമില്ട്ടന്. ഗാലയില്‍ നടന്ന ചടങ്ങിലാണ് മെഴ്സിഡസിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ പുരസ്കാരം ഏറ്റുവാങ്ങിയത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഹാമില്ട്ടന് എതിരാളികളില്ലാതെ ലോക കിരീടം ചൂടുന്നത്. ഏഴ് കിരീടം നേടിയ ഇതിഹാസ ഡ്രൈവര്‍ മൈക്കില്‍ ഷുമാക്കറിനൊപ്പമെത്താന്‍ ഒരു കിരീടമാണ് ഹാമില്ട്ടന് വേണ്ടത്. ഈ സീസണില്‍ എതിരാളികളെ ഏറെ പിന്നിലാക്കി കിരീടം നേടിയ ഹാമില്ട്ടന് അടുത്ത സീസണില്‍ത്തന്നെ ഈ റെക്കോഡ് നേട്ടത്തിലെത്തുമെന്നാണ് ആരാധക പ്രതീക്ഷ.
തന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാണിതെന്നാണ് പുരസ്കാരം ഏറ്റുവാങ്ങി ഹാമില്ട്ടന് പ്രതികരിച്ചത്. അതേ സമയം അടുത്ത സീസണില്‍ മെഴ്സിഡസ് വിട്ട് ഫെരാരിയിലേക്ക് ഹാമില്ട്ടന് ചേക്കേറുന്നതായും റിപ്പോര്‍ട്ടുണ്ട്. പക്ഷേ ഔദ്യോഗികമായി ഇതില്‍ പ്രതികരണമുണ്ടായിട്ടില്ല. 413 പോയിന്റോടെയാണ് ഹാമില്ട്ടന് സീസണിലെ കിരീടം നേടിയത്.
ഒരു സീരിസില്‍ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കില്ല; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഗാംഗുലി
326 പോയിന്റുള്ള മെഴ്സിഡസിന്റെ വല്‍ട്ടേരി ബോത്താസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 278 പോയിന്റുള്ള മാക്സ് വെസ്തപ്പാന് മൂന്നാമതും ചാള്‍സ് ലിക്ലര്‍ക്ക് (264) നാലാമതുമായി. 240 പോയിന്റുള്ള വെറ്റല്‍ ഇത്തവണ അഞ്ചാം സ്ഥാനത്തായി. ടീം പോയിന്റിലും മെഴ്സിഡസിന്റെ ആധിപത്യമാണ്. 739 പോയിന്റോടെയാണ് മെഴ്സിഡസ് കണ്‍സ്ട്രക്ടേഴ്സ് പട്ടികയില്‍ ഒന്നാമതെത്തിയത്. 504 പോയിന്റോടെ ഫെരാരി രണ്ടാമതെത്തിയപ്പോള്‍ 417 പോയിന്റോടെ റെഡ്ബുള്‍ മൂന്നാമതായി.