ബെര്‍ലിന്‍: ഫോര്‍മുലവണ്‍ കാറോട്ടപോരാട്ടത്തിലെ ജര്മന്ഗ്രാന്റ് പ്രീയില്‍ റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പാന് കിരീടം.ഫെരാരിയുടെ സൂപ്പര്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വെസ്തപ്പാന്റെ കിരീടം. ഈ സീസണിലെ വെസ്തപ്പാന്റെ രണ്ടാം കിരീടമാണിത്. നേരത്തെ ഓസ്ട്രിയന്‍ ഗ്രാന്റ്പ്രീയിലും വെസ്തപ്പാനായിരുന്നു വിജയി.പോള്‍ പൊസിഷന്‍ നേടിയിട്ടും മെഴ്സിഡസിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്ട്ടന് 11ാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു.
ബെയ്ലിനെ 'ഫുട്ബോള്‍ ' കളിച്ച് റയല്‍;ചൈനീസ് ക്ലബ്ബിന്റെ ഓഫര്‍ നിരസിച്ചു
മഴപെയ്ത ട്രാക്കില്‍ ഹാമില്‍ട്ടനിന്റെ വാഹനം അപകടത്തില്‍പെട്ടതാണ് താരത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്. മെഴ്സിഡസിലെ ഹാമില്‍ട്ടനിന്റെ സഹതാരം വള്‍ട്ടേരി ബോത്താസിനും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താനായില്ല. മത്സരം പാതിവഴിയില്‍ താരത്തിന് അവസാനിപ്പിക്കേണ്ടി വന്നു. ടോറോ റോസോയുടെ കെവിയാട്ട്,റേസിങ് പോയിന്റിന്റെ സ്ട്രോള്‍ മക്ലാരന്റെ സെയ്ന്‍സ് എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.
സീസണിലെ 11ാം ഗ്രാന്റ്പ്രീ അവസാനിക്കുമ്പോഴും പട്ടികയില്‍ മെഴ്സിഡസിന്റെ ആധിപത്യമാണ്. 11ല്‍ ഒമ്പതിലും കിരീടം ചൂടിയ മെഴ്സിഡസ് ഡ്രൈവര്‍മാര്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ട്. 223 പോയിന്റോടെ ഹാമില്ട്ടന് ഒന്നാമതും 184 പോയിന്റോടെ ബോത്താസ് രണ്ടാം സ്ഥാനത്തുമാണ്. 162 പോയിന്റോടെ വെസ്തപ്പാന് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ 141 പോയിന്റുള്ള വെറ്റല്‍ നാലാം സ്ഥാനത്താണ്.ചാള്‍സ് ലിക്ലര്‍ക്ക്,പെറി ഗ്ാസ്ലി,കാര്‍ലോസ് സെയ്ന്‍സ്,കിമി റെയ്ക്കോനാന് എന്നിവര്‍ യഥാക്രമം അഞ്ച് മുതല്‍ എട്ടുവരെ സ്ഥാനങ്ങളിലുണ്ട്.
ടീം പോയിന്റിലും മെഴ്സിഡസ് ബഹുദൂരം മുന്നിലാണ്. 407 പോയിന്റാണ് ടീമിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഫെരാരിക്ക് 243 പോയിന്റ് മാത്രമാണുള്ളത്. 191 പോയിന്റുള്ള റെഡ്ബുള്ളാണ് മൂന്നാമത്.ഇനി 10 ഗ്രാന്റ്പ്രീകളാണ് ശേഷിക്കുന്നത്.ഹംഗേറിയന്‍ ഗ്രാന്റ്പ്രീയാണ് ഇനി നടക്കാനുള്ളത്.