Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാമില്‍ട്ടന് എതിരാളികളില്ല..ഫ്രഞ്ച് ഗ്രാന്റ്പ്രീയിലും കിരീടം

പാരിസ്: ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടത്തിന്റെ ഈ സീസണില്‍ മെഴ്‌സിഡസിന്റെ കുതിപ്പ് തുടരുന്നു. എതിരാളികള്‍ക്ക് ഒരു ജയം പോലും വിട്ടുനല്‍കാതെയാണ് മെഴ്‌സിഡസ് ഡ്രൈവര്‍മാര്‍ ചരിത്ര നേട്ടത്തിലേക്ക് കാറോടിക്കുന്നത്. ഇന്നലെ നടന്ന ഫ്രഞ്ച് ഗ്രാന്റ്പ്രീയില്‍ സഹതാരം വള്‍ട്ടേരി ബോത്താസിനെ പിന്തള്ളിയാണ് മെഴ്‌സിഡസിന്റെ ഹാമില്‍ട്ടന്‍ ഒന്നാമനായത്.ഒരു മണിക്കൂര്‍ 24 മിനുട്ട് 31.198 സെക്കന്റ് സമയം കുറിച്ചാണ് ഹാമില്‍ട്ടനിന്റെ കിരീട നേട്ടം.

ബോത്താസ് 1.24.49.254 സമയമെടുത്താണ് രണ്ടാം സ്ഥാനത്തെത്തിയത്.ഈ സീസണില്‍ എട്ട് ഗ്രാന്റ്പ്രീകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഹാമില്‍ട്ടനിന്റെ ആറാം കിരീടമാണിത്. രണ്ടെണ്ണം ബോത്താസാണ് വിജയിച്ചത്. ഹാമില്‍ട്ടനിന്റെ മുഖ്യ എതിരാളി ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.കാനേഡിയന്‍ ഗ്രാന്റ്പ്രീയില്‍ ഒന്നാമതെത്തിയിട്ടും പെനാല്‍റ്റിയിലൂടെ വെറ്റലിന് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

lewishamilton

ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് മൂന്നാം സ്ഥാനക്കാരനായപ്പോള്‍ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ,ആല്‍ഫ റോമിയോയുടെ കിമി റെയ്‌ക്കോനാന്‍,റെനോള്‍ട്ടിന്റെ നിക്കോ ഹള്‍ക്കന്‍ബര്‍ഗ്, മക്ലാരന്റെ ലാന്‍ഡോ നോറിസ് എന്നിവരാണ് യഥാക്രമം ഏഴ് മുതല്‍ 10വരെ സ്ഥാനങ്ങളിലുള്ളത്.

ജയത്തോടെ 187 പോയിന്റുമായി പട്ടികയിലെ ഒന്നാം സ്ഥാനം ഹാമില്‍ട്ടന്‍ ഊട്ടിയുറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള ബോത്താസിന് 151 പോയിന്റും മൂന്നാം സ്ഥാനത്തുള്ള വെറ്റലിന് 111 പോയിന്റുമാണുള്ളത്. 100 പോയിന്റുള്ള വെസ്തപ്പാന്‍ നാലാമതും 87 പോയിന്റുള്ള ലിക്ലര്‍ക്ക് അഞ്ചാമതുമാണ്. ടീം റാങ്കിങില്‍ 338 പോയിന്റുമായി മെഴ്‌സിഡസ് മുന്നിട്ട് നില്‍ക്കുന്നു.രണ്ടാം സ്ഥാനത്തുള്ള ഫെരാരിക്ക് 198 പോയിന്റ് മാത്രമാണുള്ളത്. 136 പോയിന്റുള്ള റെഡ്ബുള്ളാണ് മൂന്നാമത്.

Story first published: Monday, June 24, 2019, 9:06 [IST]
Other articles published on Jun 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+