Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കനേഡിയന്‍ ഗ്രാന്റ്പ്രീ: ഹാമില്‍ട്ടനെ മറികടന്ന് വെറ്റലിന് പോള്‍ പൊസിഷന്‍

ഒട്ടാവ: ഫോര്‍മുലവണ്‍ കനേഡിയന്‍ ഗ്രാന്റ്പ്രീയില്‍ ഫെരാരിയുടെ സൂപ്പര്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് പോള്‍ പൊസിഷന്‍. മെഴ്‌സിഡസിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടനുമായുള്ള ശക്തമായ പോരാട്ടത്തിനൊടുവിലാണ് വെറ്റലിന്റെ നേട്ടം. അവസാന 17 റേസില്‍ നിന്നായി വെറ്റലിന്റെ ആദ്യ പോള്‍ പൊസിഷനാണിത്. അടുത്തിടെയായി മോശം ഫോമിലുള്ള വെറ്റലിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു ഇത്. 1.10.240 സമയം കുറിച്ചാണ് വെറ്റല്‍ പോള്‍ പൊസിഷനിലെത്തിയത്. ഈ സീസണില്‍ ഒരു തവണപോലും ചാമ്പ്യനാകാന്‍ വെറ്റലിന് സാധിച്ചിട്ടില്ല.

1.10.446 സമയമെടുത്താണ് ഹാമില്‍ട്ടന്‍ രണ്ടാമതെത്തിയത്. മൂന്നാം സ്ഥാനത്തും ഫെരാരിയെത്തിയെന്നതാണ് ശ്രദ്ധേയം. 1.10.920 സമയത്തോടെ ലിക്ലര്‍ക്കാണ് മൂന്നാമതെത്തിയത്. 1.11.071 സമയം കുറിച്ച് റെനോള്‍ട്ടിന്റെ റിക്കിയാര്‍ഡോ നാലാമതും 1.11.071 സമയത്തോടെ റെഡ്ബുള്ളിന്റെ ഗാസ്ലി അഞ്ചാമതുമെത്തി. ഹാമില്‍ട്ടനിന്റെ സഹതാരം വള്‍ട്ടേരി ബോത്താസിന് ആറാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു.റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ 11ാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്.

sebastianvettal

ഈ സീസണില്‍ ആറ് ഗ്രാന്റ്പ്രീകള്‍ പൂര്‍ത്തിയാകുമ്പോള്‍ മെഴ്‌സിഡസിന്റെയും ഹാമില്‍ട്ടനിന്റെയും കുതിപ്പാണ്. നാല് തവണ കിരീടം ചൂടിയ ഹാമില്‍ട്ടന്‍ 137 പോയിന്റുമായി ഒന്നാമതാണ്. രണ്ട് കിരീടത്തോടെ 120 പോയിന്റുമായി ബോത്താസാണ് രണ്ടാം സ്ഥാനത്ത്.82 പോയിന്റുള്ള വെറ്റല്‍ മൂന്നാം സ്ഥാനത്താണ്.78 പോയിന്റുള്ള മാക്‌സ് വെസ്തപ്പാനാണ് നാലാം സ്ഥാനത്ത്.ടീം പോയിന്റിലും മെഴ്‌സിഡസ് ഏറെ മുന്നിലാണ്. 257 പോയിന്റാണ് ടീമിനുള്ളത്.139 പോയിന്റുമായി ഫെരാരി രണ്ടാം സ്ഥാനത്തും 110 പോയിന്റോടെ റെഡ്ബുള്‍ മൂന്നാം സ്ഥാനത്തുമാണ്.

Story first published: Sunday, June 9, 2019, 10:51 [IST]
Other articles published on Jun 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+