Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോര്‍മുലവണ്ണില്‍ ഇത്തവണ തീപാറും, ഹാമില്‍ട്ടണിന്റെ ഹാട്രിക്ക് കിരീടത്തിന് ഭീഷണി ഉയര്‍ത്തി വെറ്റല്‍

മെല്‍ബണ്‍: വേഗംകൊണ്ട് ആരാധകരെ ആവേശം കൊള്ളിപ്പിക്കാന്‍ ഫോര്‍മുല വണ്ണിന്റെ പുതിയ സീസണെത്തുന്നു. മാര്‍ച്ച് 17ന് ഓസ്‌ട്രേലിയന്‍ ഗ്രാന്റ്പ്രീയിലൂടെയാണ് പുതിയ സീസണിന് തുടക്കമാവുന്നത്. 21 ഗ്രാന്റ്പ്രീകള്‍ നീണ്ടുനില്‍ക്കുന്ന പോരാട്ടത്തില്‍ ഹാട്രിക്ക് കിരീടം നേടാന്‍ ലൂയിസ് ഹാമില്‍ട്ടണിനിറങ്ങുമ്പോള്‍ അഞ്ചാം കിരീടം ലക്ഷ്യമിട്ടാവും സെബാസ്റ്റിയന്‍ വെറ്റലിറങ്ങുക.


ജയിച്ചാല്‍ ഹാമില്‍ട്ടന് റെക്കോഡ്

ജയിച്ചാല്‍ ഹാമില്‍ട്ടന് റെക്കോഡ്

ഇത്തവണ കൂടുതല്‍ സാങ്കേതിക മികവുള്ള മെഴ്‌സിഡസിന്റെ വാഹനവുമായാണ് ഹാമില്‍ട്ടണ്‍ മത്സരത്തിനിറങ്ങുന്നത്. അവസാന രണ്ട് സീസണിലും കിരീടത്തില്‍ മുത്തമിട്ട ഹാമില്‍ട്ടണ്‍ ഇത്തവണയും കിരീടം നിലനിര്‍ത്തിയാല്‍ ഏറ്റവും കൂടുതല്‍ ഫോര്‍മുല വണ്‍ കിരീടം നേടിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്താം. നിലവില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാനുവല്‍ ഫാന്‍ജിയോക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് ഹാമില്‍ട്ടണ്‍. ഇരുവര്‍ക്കും അഞ്ച് കിരീടങ്ങളുണ്ട്. ഏഴ് കിരീടങ്ങളുള്ള മൈക്കിള്‍ ഷുമാക്കറാണ് ഈ പട്ടികയില്‍ ഒന്നാമത്. തുടര്‍ച്ചയായി അഞ്ച് തവണ ഫോര്‍മുല വണ്‍ കിരീടം നേടിയ ഷുമാക്കര്‍ ഐസ് സ്‌കേറ്റിങ്ങിനിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലാണ്.

വെല്ലുവിളി ഉയര്‍ത്തി വെറ്റല്‍

വെല്ലുവിളി ഉയര്‍ത്തി വെറ്റല്‍

നാല് തവണ കിരീടം ചൂടിയിട്ടുള്ള സെബാസ്റ്റിയന്‍ വെറ്റല്‍ ഇത്തവണ കിരീട പ്രതീക്ഷയിലാണ്. ഫെരാരിയുടെ ഡ്രൈവറാ വെറ്റല്‍ അവസാന സീസണില്‍ ഹാമില്‍ട്ടന് താഴെ രണ്ടാം സ്ഥാനത്തായിരുന്നു. തുടക്കത്തില്‍ ലീഡെടുത്ത ശേഷം അവസാന ഗ്രാന്റ്പ്രീകളില്‍ തിരിച്ചടിച്ച നേരിട്ട വെറ്റല്‍ പരിശീലനത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവസാന സീസണിലെ ഓസ്‌ട്രേലിയന്‍ ഗ്രാന്റ്പ്രീയില്‍ ജയം വെറ്റലിനായിരുന്നു. കിരീടം നേടിയാല്‍ ഏറ്റവും കൂടുതല്‍ കിരീടമുള്ളവരുടെ പട്ടികയില്‍ ഹാമില്‍ട്ടനൊപ്പമെത്താന്‍ വെറ്റലിന് സാധിക്കും.

അട്ടിമറി സാധ്യതകളും സജീവം

അട്ടിമറി സാധ്യതകളും സജീവം

2016 സീസണില്‍ ഏവരെയും അത്ഭുതപ്പെടുത്തി നിക്കോ റോസ്ബര്‍ഗ് കിരീടമുയര്‍ത്തിയതുപോലെ ഇത്തവണയും അട്ടിമറി സാധ്യതകള്‍ സജീവമാണ്. കെയ് റെയ്‌ക്കോനാന്‍,മാക്‌സ് വെസ്തപ്പാന്‍,വള്‍ട്ടേരി ബോത്താസ് എന്നിവരാണ് കിരീട സാധ്യത കൂടുതലുള്ള മറ്റു പ്രമുഖര്‍. അവസാന സീസണില്‍ 251 പോയിന്റുമായ റെയ്‌ക്കോനാന്‍ മൂന്നാം സ്ഥാനത്തും 249 പോയിന്റോടെ മാക്‌സ് വെസ്തപ്പാന്‍ നാലാം സ്ഥാനത്തുമായിരുന്നു. മെഴ്‌സിഡസിലെ ഹാമില്‍ട്ടനിന്റെ സഹതാരമായ വള്‍ട്ടേരി ബോത്താസ് അവസാന സീസണിലെ അഞ്ചാം സ്ഥാനക്കാരനാണ്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തിയ വില്യംസണിന്റെ റോബര്‍ട്ട് കുബീക്കയും കിരീട സാധ്യതയുള്ള ഡ്രൈവറാണ്.

 ഫൈനല്‍ റേസ് ഡിസംബര്‍ ഒന്നിന്

ഫൈനല്‍ റേസ് ഡിസംബര്‍ ഒന്നിന്

ഓസ്‌ട്രേലിയന്‍ ഓപ്പണോടെ ആരംഭിക്കുന്ന പുതിയ സീസണ്‍ ഡിസംബര്‍ ഒന്നിന് അബുദാബി ഗ്രാന്റ്പ്രീയിലൂടെയാണ് അവസാനിക്കുന്നത്. ബെഹ്‌റൈന്‍,ചൈനീസ്,അസെര്‍ബെയ്ജാന്‍, സ്പാനിഷ്,മൊണാക്കോ,കനേഡിയന്‍,ഫ്രഞ്ച്,ഓസ്ട്രിയന്‍,ബ്രിട്ടീഷ്,ജര്‍മന്‍,ഹംഗേറിയന്‍, ബല്‍ജിയം,ഇറ്റാലിയന്‍, സിംഗപ്പൂര്‍,റഷ്യന്‍,ജപ്പാനീസ്,മെക്‌സിക്കന്‍,അമേരിക്കന്‍,ബ്രസീലിയന്‍ എന്നിവയാണ് മറ്റ് ഗ്രാന്റ്പ്രീകള്‍.

Story first published: Thursday, March 14, 2019, 15:58 [IST]
Other articles published on Mar 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+