ലിസ്ബന്: ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടത്തിലെ ഇതിഹാസ താരം മൈക്കല്‍ ഷുമാക്കറിന്റെ ഗ്രാന്റ് പ്രീ ജയങ്ങളുടെ റെക്കോഡിനൊപ്പമെത്തി മെഴ്സിഡസിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്ട്ടന്. പോര്‍ച്ചുഗീസ് ഗ്രാന്റ് പ്രീയില്‍ വിജയിച്ചതോടെയാണ് 92 ഗ്രാന്റ് പ്രീ ജയങ്ങളുമായി ഹാമില്ട്ടന് ഷുമാക്കറുടെ റെക്കോഡ് ഭേദിച്ചത്. നിലവില്‍ ആറ് ലോക കിരീടങ്ങളുള്ള ഹാമില്ട്ടന് ഇത്തവണയും കിരീടത്തിലേക്ക് കുതിക്കുകയാണ്. ഇത്തവണ കൂടി ജയിച്ചാല്‍ ഷുമാക്കറിന്റെ ഏഴ് കിരീടങ്ങള്‍ എന്ന റെക്കോഡിനൊപ്പമെത്താനും ഹാമില്ട്ടനാവും.
നിലവിലെ അവസ്ഥയില്‍ ഹാമില്ട്ടന് ഈ സീസണോടെ ഷുമാക്കറിനൊപ്പമെത്തും. ഇത്തവണത്തെ മിന്നും പ്രകടനത്തോടെ ഹാമില്‍ട്ടനുമായി മെഴ്സിഡസ് കരാര്‍ പുതുക്കാനും തയ്യാറായിരിക്കുകയാണ്. 2004ലാണ് ഷുമാക്കര്‍ അവസാന ലോക കിരീടം നേടിയത്. ഐസ് സ്കേറ്റിങ്ങിനിടെ തലയടിച്ച് വീണ് കോമയിലായ ഷുമാക്കര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഷുമാക്കറിന്റെ ഒട്ടുമിക്ക റെക്കോഡുകളും ഹാമില്ട്ടന് ഇതിനോടകം ഭേദിച്ചു. 97 പോള്‍ പൊസിഷനുകളാണ് ഹാമില്ട്ടന്നേടിയത്. ഷുമാക്കര്‍ നേടിയത് 68 പോള്‍ പൊസിഷനാണ്. ഹാമില്‍ട്ടന്റെ പേരില്‍ 161 പോഡിയം ഫിനിഷും ഷുമാക്കറിന്റെ പേരില്‍ 155 പോഡിയം ഫിനിഷുമാണുള്ളത്.
പോര്‍ച്ചുഗല്‍ ഗ്രാന്റ് പ്രീയില്‍ സഹതാരം വല്‍ട്ടേരി ബോത്താസില് നിന്ന് ശക്തമായ വെല്ലുവിളി ഉയര്‍ന്നിരുന്നെങ്കിലും 1 മണിക്കൂറും 29 മിനുട്ടും 56 സെക്കന്റുമെടുത്ത് മത്സരം പൂര്‍ത്തിയാക്കി ഹാമില്ട്ടന് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. ഹാമില്‍ട്ടനേക്കാള്‍ 1 മിനുട്ട് കൂടുതല്‍ സമയമെടുത്താണ് ബോത്താസ് രണ്ടാമതെത്തിയത്. റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പാന് മൂന്നാം സ്ഥാനം സ്വന്തമാക്കി. ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക്,ആല്‍ഫ ടൗറിയുടെ ഗാസ്ലി എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഫെരാരിയുടെ ചാമ്പ്യന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് 10ാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു. ആല്‍ഫ റോമിയോയുടെ കിമി റെയ്ക്കോനാന് 11ാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു.
ഡ്രൈവര്‍മാരുടെ പോയിന്റ് പട്ടികയില്‍ ഹാമില്ട്ടന് ബഹുദൂരം മുന്നിലാണ്. 256 പോയിന്റാണ് ഹാമില്‍ട്ടനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബോത്താസിന് 179 പോയിന്റും മൂന്നാം സ്ഥാനത്തുള്ള മാക്സ് വെസ്തപ്പാന് 162 പോയിന്റുമാണുള്ളത്. റിക്കിയാര്‍ഡോ (80),ലിക്ലര്‍ക്ക് (75),പെരേസ് (74),നോറിസ് (65),ആല്‍ബോന്‍ (64),ഗാസ്ലി (63),സെയ്ന്‍സ് (59) എന്നിവരാണ് ആദ്യ പത്തിലെ മറ്റുള്ളവര്‍. ടീം പോയിന്റിലും മെഴ്സിഡസിന്റെ കുതിപ്പാണ്. 435 പോയിന്റുമായി മെഴ്സിഡസ് ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 22 6 പോയിന്റുള്ള റെഡ്ബുള്ളാണ് രണ്ടാം സ്ഥാനത്ത്. റേസിങ് പോയിന്റ് (126),മക്ലാരന് (124),റെനോള്‍ട്ട് (120) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനത്ത്. 93 പോയിന്റുള്ള ഫെരാരി ആറാം സ്ഥാനത്താണ്.