Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോര്‍മുലവണ്‍: കുതിപ്പ് തുടര്‍ന്ന് ഹാമില്‍ട്ടന്‍, ഒമ്പതാം ജയം, ലോക കിരീടത്തില്‍ റെക്കോഡിലേക്ക്

ഇമോള: ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടത്തില്‍ മെഴ്‌സിഡസിന്റെ ലെവിസ് ഹാമില്‍ട്ടനിന്റെ വിജയക്കുതിപ്പ് തുടരുന്നു. എമിലിയ റോമാഗ്ന ഗ്രാന്റ്പ്രീയിലും വിജയിച്ചതോടെ സീസണിലെ ഒമ്പതാം ജയമാണ് ഹാമില്‍ട്ടന്‍ ആഘോഷിച്ചത്. ഇനി നാല് ഗ്രാന്റ്പ്രീകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതിനാല്‍ ഇത്തവണയും ലോക കിരീടം ഹാമില്‍ട്ടന്‍ ഉറപ്പിച്ചു. ഇത്തവണകൂടി ജയിച്ചാല്‍ ഏഴാം ലോകകിരീടമാവും ഹാമില്‍ട്ടന്‍ സ്വന്തമാക്കുക. ഇതോടെ മൈക്കില്‍ ഷുമാക്കറിന്റെ റെക്കോഡിനൊപ്പമെത്താനും ഹാമില്‍ട്ടന് സാധിക്കും.

ഗ്രാന്റ്പ്രീ വിജയങ്ങളില്‍ കഴിഞ്ഞ ദിവസം ഹാമില്‍ട്ടന്‍ ഷുമാക്കറെ മറികടന്നിരുന്നു. ഈ സീസണിലും അടുത്ത സീസണിലും കിരീടം നേടാനായില്‍ ഹാമില്‍ട്ടന് ഷുമാക്കറിന്റെ ലോക റെക്കോഡ് ഭേദിച്ച് ഇതിഹാസ താരമായി മാറാന്‍ സാധിക്കും. സ്‌റ്റൈറിയന്‍ ഗ്രാന്റ്പ്രീ, ഹംഗേറിയന്‍, ബ്രിട്ടീഷ്, സ്പാനിഷ്, ബെല്‍ജിയന്‍, ടുസ്‌കാന്‍, ഈഫില്‍, പോര്‍ച്ചുഗീസ്, എമിലിയ ഗ്രാന്റ് പ്രീകളിലാണ് ഹാമില്‍ട്ടന്‍ ഇത്തവണ ജയിച്ചത്. ഇനി തുര്‍ക്കിഷ്, ബഹറെയ്ന്‍, സാഖിര്‍, അബുദാബി എന്നീ ഗ്രാന്റ്പ്രീകളാണ് അവശേഷിക്കുന്നത്.

lewishamiltonstyriangrandprix

എമിലിയ ഗ്രാന്റ്പ്രീയില്‍ 1 മണിക്കൂര്‍ 28 മിനുട്ട് 32.430 സെക്കന്റ് സമയം കുറിച്ചാണ് ഹാമില്‍ട്ടന്‍ കിരീടം ചൂടിയത്. മെഴ്‌സിഡസിലെ ഹാമില്‍ട്ടനിന്റെ സഹതാരം വല്‍ട്ടേരി ബോത്താസ് ഹാമില്‍ട്ടനെക്കാള്‍ അഞ്ച്.785 സെക്കന്റ് കൂടുതലെടുത്താണ് രണ്ടാം സ്ഥാനത്തെത്തിയത്. റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോയാണ് മൂന്നാം സ്ഥാനക്കാരന്‍. ആല്‍ഫ ടൗറി ഹോണ്ടയുടെ ഡാനില്‍ ക്യാട്ട് നാലാം സ്ഥാനത്തെത്തിയപ്പോള്‍ ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ആല്‍ഫാ റോമിയോ റേസിങ് ഫെരാരിയുടെ ചാമ്പ്യന്‍ ഡ്രൈവര്‍ കിമി റെയ്‌ക്കോനാന്‍ 9ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഫെരാരിയുടെ ചാമ്പ്യന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് 12ാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഡ്രൈവര്‍മാരുടെ പോയിന്റ് പട്ടികയില്‍ ഹാമില്‍ട്ടന്‍ ബഹുദൂരം മുന്നിലാണ്. 282 പോയിന്റാണ് ഹാമില്‍ട്ടനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബോത്താസിന് 197 പോയിന്റും മൂന്നാം സ്ഥാനത്തുള്ള വെസ്തപ്പാന് 162 പോയിന്റുമാണുള്ളത്. 95 പോയിന്റുമായി ഡാനിയല്‍ റിക്കിയാര്‍ഡോ 85 പോയിന്റുമായി ചാള്‍സ് ലിക്ലര്‍ക്ക് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ടീം പോയിന്റിലും മെഴ്‌ലിഡസിന്റെ സര്‍വാധിപത്യമാണ്.

479 പോയിന്റാണ് മെഴ്‌സിഡസിനുള്ളത്. റെഡ്ബുള്‍ റേസിങ് ഹോണ്ടയാണ് (226) രണ്ടാം സ്ഥാനത്ത്. റെനോള്‍ട്ട് (135),മക്ലാരന്‍ റെനോള്‍ട്ട് (134), റേസിങ് പോയിന്റ് ബിഡബ്ല്യുടി മെഴ്‌സിഡസ് (134) എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. ഇത്തവണത്തെ സൂപ്പര്‍ പ്രകടനത്തോടെ ഹാമില്‍ട്ടനുമായി മെഴ്‌സിഡസ് കരാര്‍ പുതുക്കി. പ്രതിഫലം ഉയര്‍ത്തി നല്‍കി മൂന്ന് വര്‍ഷത്തേക്കാണ് ഹാമില്‍ട്ടനുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ ഹാമില്‍ട്ടനിന്റെ കൂടുമാറ്റ അഭ്യൂഹത്തിനാണ് വിരാമമായിരിക്കുന്നത്.

Story first published: Monday, November 2, 2020, 12:54 [IST]
Other articles published on Nov 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+