Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോര്‍മുലവണ്‍: മൈക്കല്‍ ഷുമാക്കറിനൊപ്പമെത്തി ലൂയിസ് ഹാമില്‍ട്ടന്‍, ഈ സീസണിലും കിരീടത്തിലേക്ക്

നര്‍ബറിങ്: ഐഫല്‍ ഗ്രാന്റ് പ്രീയില്‍ കിരീടം ചൂടിയതോടെ ഇതിഹാസ താരം മൈക്കല്‍ ഷുമാക്കറിന്റെ റെക്കോഡിനൊപ്പമെത്തി മെഴ്‌സിഡസിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന്‍. ഷുമാക്കറിന്റെ 91 ഫോര്‍മുലവണ്‍ ജയങ്ങളെന്ന റെക്കോഡിനൊപ്പമാണ് ഹാമില്‍ട്ടനെത്തിയത്. സീസണില്‍ ഇനിയും ഗ്രാന്റ്പ്രീകള്‍ നടക്കാനിരിക്കെ ഷുമാക്കറിന്റെ വിജയ റെക്കോഡ് ഹാമില്‍ട്ടന്‍ മറികടക്കുമെന്നുറപ്പാണ്.

നിലവില്‍ ഷുമാക്കറിന് ഏഴ് ലോകകിരീടവും ഹാമില്‍ട്ടന് ആറ് ലോകകിരീടവുമാണുള്ളത്. ഇത്തവണ മുന്നിട്ട് നില്‍ക്കുന്ന ഹാമില്‍ട്ടന്‍ കിരീടം ഉയര്‍ത്താന്‍ സാധ്യത കൂടുതലാണ്. അങ്ങനെയെങ്കില്‍ ഷുമാക്കറിന്റെ ലോകകിരീടത്തിനൊപ്പമെത്താനും ഹാമില്‍ട്ടന് സാധിക്കും. ഐഫല്‍ ഗ്രാന്റ്പ്രീയില്‍ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാനെ മറികടന്നാണ് ഹാമില്‍ട്ടന്‍ കിരീടം നേടിയത്. 1 മണിക്കൂര്‍ 35 മിനുട്ട് 49.61 സെക്കന്റ് സമയമെടുത്താണ് ഹാമില്‍ട്ടന്‍ ഒന്നാമതെത്തിയത്.

lewishamilton

വെസ്തപ്പാന്‍ രണ്ടാമതെത്തിയപ്പോള്‍ (1.35.54.11) റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ മൂന്നാമനായി. റേസിങ് പോയിന്റിന്റെ സെര്‍ജിയോ പെരേസ്,മക്ലാരന്റെ കാര്‍ലോസ് സെയ്ന്‍സ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഫെരാരിയുടെ ചാമ്പ്യന്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ 11ാം സ്ഥാനത്തും ചാള്‍സ് ലിക്ലര്‍ക്ക് ഏഴാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ആല്‍ഫാ റോമിയോയുടെ കിമി റെയ്‌ക്കോനാന് 12ാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ. ഇത്തവണയും മികച്ച പ്രകടനവുമായി ഹാമില്‍ട്ടന്‍ പോയിന്റ് പട്ടികയില്‍ കുതിക്കുകയാണ്.

230 പോയിന്റാണ് ഹാമില്‍ട്ടനുള്ളത്. രണ്ടാം സ്ഥാനത്തുള്ള മെഴ്‌സിഡസിലെ സഹതാരമായ വള്‍ട്ടേരി ബോത്താസിന് 161 പോയിന്റാണുള്ളത്. റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ (147),റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ (78),റേസിങ് പോയിന്റിന്റെ സെര്‍ജിയോ പെരേസ് (68) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്. ഫെരാരി ഡ്രൈവര്‍മാര്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തിക്കളഞ്ഞു. 63 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള ചാള്‍സ് ലിക്ലര്‍ക്കാണ് ഫെരാരി ഡ്രൈവര്‍മാരില്‍ മുന്നില്‍. 17 പോയിന്റ് മാത്രമുള്ള സെബാസ്റ്റിയന്‍ വെറ്റല്‍ 13ാം സ്ഥാനത്താണ്. കിമി റെയ്‌ക്കോനാന് രണ്ട് പോയിന്റ് മാത്രമാണ് ഇതുവരെ നേടാനായത്.

ടീം പോയിന്റിലും മെഴ്‌സിഡസിനാണ് ആധിപത്യം. 391 പോയിന്റാണ് തലപ്പത്തുള്ള മെഴ്‌സിഡസിനുള്ളത്. 211 പോയിന്റുമായി റെഡ്ബുള്ളാണ് രണ്ടാം സ്ഥാനത്ത്. റേസിങ് പോയിന്റ് (120),മക്ലാരന്‍ (116),റെനോള്‍ട്ട് (114),ഫെരാരി (80),ആല്‍ഫാ ടൗറി (67),ആല്‍ഫാ റോമിയോ (5) എന്നിവരാണ് ആദ്യ എട്ടിലുള്ള മറ്റ് ടീമുകള്‍.

Story first published: Monday, October 12, 2020, 11:14 [IST]
Other articles published on Oct 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+