Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോര്‍മുല വണ്‍: സ്‌പെയിനില്‍ ഹാമില്‍ട്ടന്‍ ജേതാവ്; കിരീടപ്പോരാട്ടത്തില്‍ മുന്നില്‍

മാഡ്രിഡ്: ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടത്തിലെ സ്പാനിഷ് ഗ്രാന്റ്പ്രീയില്‍ മെഴ്‌സിഡസിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ ലെവിസ് ഹാമില്‍ട്ടന്‍ ജേതാവ്. അഞ്ച് തവണ കിരീടം നേടി ഇത്തവണ ഹാട്രിക്ക് ലക്ഷ്യമിട്ടിറങ്ങിയ ഹാമില്‍ട്ടന്‍ സഹതാരം വള്‍ട്ടേരി ബോത്താസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഒന്നാമതെത്തിയത്. യോഗ്യതാ മത്സരത്തില്‍ ചാമ്പ്യനായ ബോത്താസായിരുന്നു ആദ്യ സമയങ്ങളില്‍ മുന്നിലുണ്ടായിരുന്നതെങ്കിലും പിന്നീട് ഹാമില്‍ട്ടന്‍ ബോത്താസിനെ മറികടക്കുകയായിരുന്നു.

1 മണിക്കൂര്‍ 35 മിനിട്ട് 50 സെക്കന്റ് സമയം കുറിച്ചാണ് ഹാമില്‍ട്ടന്‍ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനക്കാരനായ ബോത്താസ് ഹാമില്‍ട്ടനെക്കാള്‍ 4.074 സെക്കന്റ് സമയം കൂടുതലെടുത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാനാണ് ( ഹാമില്‍ട്ടനേക്കാള്‍ 7.679സെക്കന്റ് കൂടുതല്‍) മൂന്നാം സ്ഥാനത്ത്. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫെരാറിയുടെ ചാള്‍സ് ലിക്ലര്‍ക്ക്,റെഡ്ബുള്ളിന്റെ പെറി ഗാസ്ലി എന്നിവരാണ് അഞ്ചും ആറും സ്ഥാനത്ത്. റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോയ്ക്ക് 12ാം സ്ഥാനമെ ലഭിച്ചുള്ളു. ആല്‍ഫ റോമിയയുടെ കിമി റെയ്‌നക്കോനാനും നിരാശപ്പെടുത്തി. 14ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.

lewishamilton

ജയത്തോടെ കിരീരപോരാട്ടത്തില്‍ ഹാമില്‍ട്ടന്‍ ഒന്നാം സ്ഥാനത്തെത്തി. അഞ്ച് ഗ്രാന്റ്പ്രീകള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ജയമാണ് ഹാമില്‍ട്ടന്‍ സ്വന്തമാക്കിയത്. 112 പോയിന്റാണ് താരത്തിന്റെ അക്കൗണ്ടില്‍. സഹ ഡ്രൈവറായ വള്‍ട്ടേരി ബോത്താസാണ് രണ്ടാം സ്ഥാനത്ത്. രണ്ടാം ഗ്രാന്റ്പ്രീ വിജയമടക്കം 105 പോയിന്റാണ് താരത്തിനുള്ളത്. മാക്‌സ് വെസ്തപ്പാന്‍ (66),സെബാസ്റ്റ്യന്‍ വെറ്റല്‍ (64), ചാള്‍സ് ലിക്ലര്‍ക്ക് (57) എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. ഹാമില്‍ട്ടനും ബോത്താസും തമ്മിലാണ് പ്രധാന പോരാട്ടം.

ടീം പോയിന്റില്‍ മെഴ്‌സിഡസിന്റെ ആധിപത്യമാണ്. 217 പോയിന്റാണ് മെഴ്‌സിഡസിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഫെരാരിക്ക് 121 പോയിന്റ് മാത്രമാണുള്ളത്. റെഡ്ബുള്‍ (87),മക്ലാരന്‍ (22),റേസിങ് പോയിന്റ് (17) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റു ടീമുകള്‍. ടൂര്‍ണമെന്റിലെ അടുത്ത ഗ്രാന്റ്പ്രീയായ മൊണാക്കോ ഗ്രാന്റ്പ്രീ ഈ മാസം 26ന് നടക്കും.

Story first published: Monday, May 13, 2019, 10:34 [IST]
Other articles published on May 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+