Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോര്‍മുലവണ്‍: ഹാമില്‍ട്ടന് പോള്‍ പൊസിഷന്‍

മൊണാക്കോ: ഫോര്‍മുലവണ്‍ കിരീടപ്പോരാട്ടത്തില്‍ ഹാട്രിക്ക് കിരീടത്തിലേക്ക് കുതിച്ച് ലൂയിസ് ഹാമില്‍ട്ടന്‍. മൊണാക്കോ ഗ്രാന്റ്പ്രീയില്‍ മെഴ്സിഡസിന്റെ സൂപ്പര്‍ ഡ്രൈവര്‍ ഹാമില്‍ട്ടന് പോള്‍ പൊസിഷന്‍ സ്വന്തമാക്കി. സഹതാരം വള്‍ട്ടേരി ബോത്താസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാമിള്‍ട്ടനിന്റെ നേട്ടം. ഒരു മണിക്കൂര്‍ 10 മിനുട്ട് 166 സെക്കന്റ് സമയം കുറിച്ചാണ് ഹാമില്‍ട്ടന്‍ മത്സരം പൂര്‍ത്തിയാക്കിയത്. ബോത്താസ് 1.10.252 സമയമെടുത്താണ് രണ്ടാം സ്ഥാനത്തെത്തിയത്.

റെഡ്ബുള്ളിന്റെ വെസ്തപ്പാന്‍ (1.10.641) മൂന്നാം സ്ഥാനത്തെത്തി. ഫെരാരിയുടെ വള്‍ട്ടേരി ബോത്താസ് (1.10.947) നാലാം സ്ഥാനത്തും റെഡ്ബുള്ളിന്റെ ഗാസ്ലി (1.11.041) അഞ്ചാമതും മത്സരം പൂര്‍ത്തിയാക്കി. റെനോള്‍ട്ടിന്റെ റിക്കിയാര്‍ഡോ ഏഴാം സ്ഥാനത്തും ഹള്‍ക്കന്‍ബര്‍ഗ് 11ാം സ്ഥാനത്തും ഫിനിഷ് ചെയ്തു. വില്യംസിന്റെ കുബീക്ക,റസല്‍,ഫെരാരിയുടെ ലിക്ലര്‍ക്ക് എന്നിവര്‍ക്ക് യോഗ്യത നേടാനായില്ല.

lewishamilton

ഈ സീസണിലെ അഞ്ച് ഗ്രാന്റ്പ്രീകള്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് ജയത്തോടെ ഹാമില്‍ട്ടനാണ് കിരീട പോരാട്ടത്തില്‍ മുന്നില്‍. 112 പോയിന്റാണ് താരത്തിനുള്ളത്. 105 പോയിന്റുള്ള ബോത്താസാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള മാക്സ് വെസ്തപ്പാന് 66 പോയിന്റ് മാത്രമാണുള്ളത്. 64 പോയിന്റുള്ള വെറ്റലാണ് നാലാമത്. 17 പോയിന്റുമായി മെഴ്സിഡസ് ടീം പോയിന്റില്‍ ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ഫെരാറിക്ക് 121 പോയിന്റാണുള്ളത്. അവസാന രണ്ട് സീസണിലും കിരീടം നേടിയ ഹാമില്‍ട്ടന്‍ ഈ സീസണും കൂടി ജയിച്ചാല്‍ ആറ് കിരീടമാവും.

Story first published: Sunday, May 26, 2019, 10:58 [IST]
Other articles published on May 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+