Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കനേഡിയന്‍ ഗ്രാന്റ്പ്രീയിലും ഹാമില്‍ട്ടന്‍ മുത്തം; വെറ്റലിന് തിരിച്ചടിയായി പെനാല്‍റ്റി

ഒട്ടാവ: ഫോര്‍മുലവണ്‍ കാറോട്ട പോരാട്ടത്തില്‍ കിരീടത്തോട് ഒരുപടികൂടി അടുത്ത് ഹാമില്‍ട്ടന്‍. കനേഡിയന്‍ ഗ്രാന്റ്പ്രീയില്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന്റെ വെല്ലുവിളിയെ അതിജീവിച്ച് ഒന്നാമതെത്തിയ ഹാമില്‍ട്ടന്‍ ചാമ്പ്യന്‍ഷിപ്പിലെ ലീഡ് നിലയും ഉയര്‍ത്തി. വാശിയേറിയ പോരാട്ടത്തില്‍ ട്രാക്ക് തെറ്റിച്ച് കാറോടിച്ചതിന് ലഭിച്ച പെനാല്‍റ്റിയാണ് വെറ്റലിന് തിരിച്ചടിയായത്. സമ്മാനദാനത്തിന് മുമ്പ് ഹാമില്‍ട്ടനിന്റെ കാറിന്റെ മുന്നില്‍ നിന്ന് ഒന്നാം സ്ഥാനക്കാരന്റെ ബോര്‍ഡ് മാറ്റി രണ്ടാം നമ്പര്‍വെച്ച വെറ്റലിന്റെ പെരുമാറ്റവും കനേഡിയന്‍ ഗ്രാന്റ്പ്രീയില്‍ കണ്ടു. ഇതിനെതിരേ വലിയ രീതിയിലുള്ള പ്രതിഷേധം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്.

hamilton

ഒരു മണിക്കൂര്‍ 29 മിനുട്ട് 07.084 സെക്കന്റ് സമയം കുറിച്ചാണ് ഹാമില്‍ട്ടന്‍ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയ വെറ്റല്‍ ഹാമില്‍ട്ടനേക്കാള്‍ 3.658 സെക്കന്റ് സമയം കൂടുതലെടുത്തു. മെഴ്‌സിഡസിലെ ഹാമില്‍ട്ടനിന്റെ സഹതാരം വള്‍ട്ടേരി ബോത്താസിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് മൂന്നാം സ്ഥാനം നേടി. റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ ആറാമനായി. റെനോള്‍ട്ടിന്റെ ഹള്‍ക്കന്‍ബര്‍ഗിനാണ് ഏഴാം സ്ഥാനം. ആല്‍ഫ റോമിയോയുടെ റെയ്‌ക്കോനാന് 15ാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു.

ഈ സീസണിലെ അഞ്ചാം കിരീടം നേടിയ ഹാമില്‍ട്ടന്‍ 162 പോയിന്റുമായി പട്ടികയില്‍ മുന്നിലാണ്. 133 പോയിന്റോടെ സഹതാരം ബോത്താസ് രണ്ടാം സ്ഥാനത്തും 100 പോയിന്റോടെ വെറ്റല്‍ മൂന്നാം സ്ഥാനത്തുമാണ്. 88 പോയിന്റുള്ള വെസ്തപ്പാനാണ് നാലാമത്.

ഈ സീസണിലെ ഇതുവരെയുള്ള എല്ലാ ഗ്രാന്റ്പ്രീയും വിജയിച്ച മെഴ്‌സിഡസാണ് ടീം പോയിന്റിലും മുന്നില്‍. 295 പോയിന്റാണ് ടീമിനുള്ളത്. 172 പോയിന്റുള്ള ഫെരാരി രണ്ടാമതും 124 പോയിന്റുള്ള റെഡ്ബുള്‍ മൂന്നാം സ്ഥാനത്തുമാണ്.

Story first published: Monday, June 10, 2019, 17:40 [IST]
Other articles published on Jun 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+