For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ്; ഫോര്‍മുലവണ്‍ സീസണ്‍ ഉപേക്ഷിക്കാന്‍ സാധ്യത

ലണ്ടന്‍: കൊറോണ വൈറസ് ലോക വ്യാപകമായി പടര്‍ന്നു പിടിക്കുകയാണ്. നിയന്ത്രിക്കാന്‍ സാധിക്കാത്ത രീതിയില്‍ രോഗം പടരുന്നതിനാല്‍ എല്ലാ മേഘലയും സ്തംഭിച്ചിരിക്കുകയാണ്. കായിക മേഘലയിലെ എല്ലാ മത്സരങ്ങളും ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. പല ടൂര്‍ണമെന്റുകളും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണുള്ളത്. കൊറോണ വൈറസ് വ്യാപനം ഇത്തവണത്തെ ഫോര്‍മുലവണ്‍ സീസണെയും ബാധിച്ചിരിക്കുകയാണ്. സീസണിലെ എട്ടോളം ഗ്രാന്റ്പ്രീകള്‍ ഏറെക്കുറെ ഉപേക്ഷിക്കേണ്ട അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ ഫോര്‍മുലവണ്‍ സീസണ്‍ ഉപേക്ഷിക്കാനുള്ള സാധ്യതയും ഏറെയാണ്. ഫോര്‍മുലവണ്‍ ചീഫ് ബെര്‍ണി എക്കിലിസ്റ്റോണ്‍ ഇത് സംബന്ധിച്ച് സൂചന നല്‍കിക്കഴിഞ്ഞു.

എപ്പോള്‍ സീസണ്‍ ആരംഭിക്കാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എഫ് വണ്‍ നടത്തിപ്പ് അനിശ്ചിതത്വത്തിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. പാതി വഴിയില്‍ ഫോര്‍മുലവണ്‍ നടത്തിയാല്‍ത്തന്നെ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കും. ഇതാണ് പൂര്‍ണായും സീസണ്‍ ഒഴിവാക്കാന്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇതെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. നേരത്തെ മാര്‍ച്ച് 15നാണ് ഫോര്‍മുലവണ്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇത് മുടങ്ങി. നിലവില്‍ ഓസ്‌ട്രേലിയന്‍, മൊണാക്കോ എന്നിവയാണ് റദ്ദാക്കിയതായി അറിയിച്ചിട്ടുള്ളത്.

formulaone

ബഹ്‌റെയ്ന്‍, വിയറ്റ്‌നാം, ചൈന, ഹോളണ്ട്, സ്‌പെയിന്‍, അസെര്‍ബെയ്ജാന്‍ എന്നീ ഗ്രാന്റ്പ്രീകളും റദ്ദാക്കാനുള്ള തയ്യാറെടുപ്പിലാണ്. ബാക്കിയുള്ള ഗ്രാന്റ്പ്രീ നടക്കേണ്ട രാജ്യങ്ങളിലും കൊറോണ കാര്യമായി ബാധിച്ചിട്ടുള്ളതിനാല്‍ ഇതും റദ്ദാക്കേണ്ട അവസ്ഥയാണ് മുന്നിലുള്ളത്. ഏതെങ്കിലും രീതിയില്‍ എഫ് വണ്‍ നടത്താന്‍ സാധിച്ചാലും ടീമുകളുടെ വലിയ രീതിയിലുള്ള സഹകരണം ഇതിന് ആവശ്യമായി വരും. ഡ്രൈവര്‍മാരുടെ പ്രതിഫലത്തിലടക്കം വലിയ വെട്ടിക്കുറവ് നടത്തേണ്ടി വരും. ഇതിന് അവര്‍ സഹകരിക്കുമോയെന്ന് പരിശോധിച്ച ശേഷമാവും തീരുമാനമെടുക്കുക.

നിലവിലെ ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടന്‍ ഈ സീസണോടെ മെഴ്‌സിഡസ് വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഹാട്രിക്ക് കിരീടമടക്കം ആറ് കിരീടം ചൂടിയിട്ടുള്ള ഹാമില്‍ട്ടന്‍ ഫെരാരിയിലേക്കാണ് കൂടുമാറുന്നതെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ഫെരാരി വൃത്തങ്ങള്‍ ഹാമില്‍ട്ടനുമായി കൂടിക്കാഴ്ച നടത്ത്ിയിരുന്നു. അവസാന സീസണില്‍ തിളങ്ങാതിരുന്ന സെബാസ്റ്റ്യന്‍ വെറ്റലിന് ഒഴിവാക്കി ആ സ്ഥാനത്ത് ഹാമില്‍ട്ടനെ എത്തിക്കാനാണ് ഫെരാരിയുടെ ശ്രമം. എന്നാല്‍ മെഴ്‌സിഡസ് ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ സീസണിനിടയ്ക്കുതന്നെ കൂടുമാറ്റം സംബന്ധിച്ച് ഹാമില്‍ട്ടന്‍ സൂചന നല്‍കിയത് മെഴ്‌സിഡസിനെ ആശങ്കപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. മെഴ്‌സിഡസിനൊപ്പമാണ് ഹാമില്‍ട്ടന്‍ തന്റെ അഞ്ച് കിരീടങ്ങളും നേടിയത്. ഈ സീസണിലെ കിരീടത്തില്‍ മുത്തമിട്ടാല്‍ ഇതിഹാസ ഡ്രൈവര്‍ മൈക്കിള്‍ ഷുമാക്കറിന്റെ ഏഴ് കിരീടമെന്ന റെക്കോഡിനൊപ്പമെത്താന്‍ ഹാമില്‍ട്ടനാവുമായിരുന്നു. ഇതിനാണ് തിരിച്ചടിയായത്. അടുത്ത സീസണില്‍ ഫെരാരിക്കുവേണ്ടി ഹാമില്‍ട്ടന്‍ മത്സരിച്ചാല്‍ വള്‍ട്ടേരി ബോത്താസ് മെഴ്‌സിഡസിന്റെ ഒന്നാം നമ്പര്‍ ഡ്രൈവറായെത്തും.

Story first published: Sunday, March 29, 2020, 12:55 [IST]
Other articles published on Mar 29, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+