Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോര്‍മുലവണ്‍: അസെര്‍ബെയ്ജാനില്‍ കിരീടം ചൂടി ബോത്താസ്,ഹാമില്‍ട്ടന് രണ്ടാം സ്ഥാനം

അസെര്‍ബെയ്ജാന്‍: ഫോര്‍മുല വണ്‍ അസെര്‍ബെയ്ജാന്‍ ഗ്രാന്റ് പ്രീ കിരീടം മെഴ്സിഡസിന്റെ വള്‍ട്ടേരി ബോത്താസിന്. ആവേശപോരാട്ടത്തിനൊടുവില്‍ സഹതാരം ലൂയിസ് ഹാമില്‍ട്ടനെയും ഫെരാരി സൂപ്പര്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിനെയും പിന്തള്ളിയാണ് ബോത്താസ് കിരീടം ചൂടിയത്. യോഗ്യതാ റൗണ്ടില്‍ മിന്നും പ്രകടനം മത്സരത്തിലും ആവര്‍ത്തിക്കാന്‍ ബോത്താസിനായി.ഒരു മണിക്കൂര്‍ 31 മിനുട്ട് 52 സെക്കന്റ് സമയംകൊണ്ട് മത്സരം പൂര്‍ത്തിയാക്കിയാണ് ബോത്താസ് ഒന്നാമതെത്തിയത്. ഹാമില്‍ട്ടന്‍ 1.524 സമയം കൂടുതലെടുത്താണ് രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനത്തെത്തിയ വെറ്റലിന് 11.739 കൂടുതല്‍ സമയം വേണ്ടിവന്നു.

റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ നാലാം സ്ഥാനത്തെത്തിയപ്പോള്‍ ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് അഞ്ചാം സ്ഥാനത്തെത്തി.ബി.ഡബ്ലു.റ്റി മെഴ്‌സിഡസിന്റെ സെര്‍ജിയോ പെരേസ് ആറാം സ്ഥാനത്തും റെനോള്‍ട്ടിന്റെ കാര്‍ലോസ് സെയ്ന്‍സ് ഏഴാം സ്ഥാനത്തും റെനോള്‍ട്ടിന്റെ തന്നെ ലാന്‍ഡോ നോറിസ് എട്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. റെനോള്‍ട്ടിന്റെ നിക്കോ ഹള്‍ക്കന്‍ബര്‍ഗിന് 14ാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു. റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ അവസാന സ്ഥാനക്കാരനായി നിരാശപ്പെടുത്തി.

valtteribottas

സീസണിലെ രണ്ടാം ഗ്രാന്റ്പ്രീ നേട്ടത്തോടെ 87 പോയിന്റുമായി ബോത്താസാണ് പട്ടികയില്‍ മുന്നില്‍. സീസണില്‍ ആദ്യ ഗ്രാന്റ്പ്രീയായ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ബോത്താസായിരുന്നു ജേതാവ്. സഹതാരം ഹാമില്‍ട്ടണ്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ രണ്ടാമതുണ്ട്. ബഹ്‌റൈനിലും ചൈനീസിലും ഹാമില്‍ട്ടനായിരുന്നു ജേതാവ്.52 പോയിന്റുള്ള വെറ്റല്‍ മൂന്നാം സ്ഥാനത്തും 51 പോയിന്റുള്ള മാക്സ് വെസ്തപ്പാന്‍ നാലാമതുമാണ്.

കണ്‍സ്‌ട്രെക്ടേഴ്‌സ് പോയിന്റില്‍ മെഴ്‌സിഡസിന്റെ കുതിപ്പാണ്. 173 പോയിന്റുമായി എതിരാളികളേക്കാള്‍ ഏറെ മുന്നിലാണവര്‍. രണ്ടാം സ്ഥാനത്തുള്ള ഫെരാരിക്ക് 99 പോയിന്റും മൂന്നാം സ്ഥാനത്തുള്ള റെഡ്ബുള്ളിന് 64 പോയിന്റുമുണ്ട്. മെയ് 12ന് സ്പാനിഷ് ഗ്രാന്റ് പ്രീയാണ് അടുത്തതായി നടക്കാനുള്ളത്.

Story first published: Monday, April 29, 2019, 15:06 [IST]
Other articles published on Apr 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+