റോം: ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്റ് പ്രീയില്‍ ഒന്നാം സ്ഥാനത്തെത്തി ഫെരാരിയുടെ ചാള്‍സ് ലെക്ലെര്‍ക്ക്. 10 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫെരാരിക്ക് ഇറ്റാലിയന്‍ ഗ്രാന്റ് പ്രീയില്‍ വിജയം നേടാനായത്. ഇതോടെ കരിയറിലെ തുടര്‍ച്ചയായ രണ്ടാം ജയവും മൊണോക്കക്കാരന്‍ ചാള്‍സ് കുറിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ് ഈ ഫെരാരി ഡ്രൈവര്‍.
കഴിഞ്ഞ തവണ ബെല്‍ജിയം ഗ്രാന്റ് പ്രീയിലും ചാള്‍സ് ജയം നേടിയിരുന്നു. 2010 ല്‍ ആലോണ്‍സോക്ക് ആണ് ഫെരാരിക്കുവേണ്ടി ഇറ്റലിയില്‍ ജയം നേടിയത്. മെഴ്‌സിഡസിന്റെ ഹാമിള്‍ട്ടനും ബോട്ടാസും ചേര്‍ന്ന് കടുത്ത ഭീഷണിയാണ് ഇറ്റാലിയന്‍ ഗ്രാന്റ് പ്രീയില്‍ ചാള്‍സിനെതിരെ ഉയര്‍ത്തിയത്. എന്നാല്‍, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഫെരാരിക്ക് ജയം നേടാന്‍ കഴിഞ്ഞു. ബോട്ടാസ് രണ്ടാമതും ഹാമിള്‍ട്ടന്‍ മൂന്നാമതും ഫിനിഷ് ചെയ്തു.

ഫെരാരിയുടെ തന്നെ സെബാസ്റ്റ്യന്‍ വെറ്റല്‍ 13-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. തുടക്കത്തിന് കാറിന് സംഭവിച്ച തകരാര്‍ താരത്തിന് വിനയായി. മത്സരത്തില്‍ തനിക്ക് ചില പിഴവുകള്‍ സംഭവിച്ചതായി ചാള്‍സ് പിന്നീട് പറഞ്ഞു. എന്നാല്‍, അന്തിമവിജയം നേടാനായതില്‍ സന്തോഷമുണ്ട്. ഒരിക്കല്‍പ്പോലും തളര്‍ച്ചനുഭവപ്പെട്ടില്ലെന്നും താരം വെളിപ്പെടുത്തി. സപ്തംബര്‍ 20-22 തീയതികളില്‍ സിംഗപ്പൂര്‍ ഗ്രാന്റ് പ്രീ നടക്കും.