Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫോര്‍മുലവണ്ണിലേക്ക് തിരിച്ചുവരാനൊരുങ്ങി ഫെര്‍ണാണ്ടോ അലോന്‍സോ; റെനോല്‍ട്ടിനുവേണ്ടി മത്സരിക്കും

ലണ്ടന്‍: ഫോര്‍മുലവവണ്‍ കാറോട്ട പോരാട്ടത്തിലേക്ക് ചരിത്ര തിരിച്ചുവരവ് നടത്താനൊരുങ്ങി ചാമ്പ്യന്‍ ഡ്രൈവര്‍ ഫെര്‍ണാണ്ടോ അലോന്‍സോ. 2021ല്‍ റെനോല്‍ട്ടിനുവേണ്ടിയാവും അദ്ദേഹം ട്രാക്കിലിറങ്ങുക. 20മാസത്തോളം ട്രാക്കില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് അലോന്‍സോ തിരിച്ചുവരാന്‍ ഒരുങ്ങുന്നതെന്നാണ് ശ്രദ്ധേയം. ഇടവേളയ്ക്ക് ശേഷം ഒരേ ടീമിനൊപ്പം മൂന്ന് തവണ മത്സരിക്കുന്ന ആദ്യ റേസര്‍ എന്ന പ്രത്യേകതയും ഈ സ്പാനിഷ് ഡ്രൈവര്‍ക്കുണ്ട്.

2003-2006വരെ റെനോല്‍ട്ടിനുവേണ്ടി മത്സരിച്ച അലോന്‍സോ പിന്നീട് 2008-2009 സീസണിലാണ് റെനോല്‍ട്ടിനുവേണ്ടി മത്സരിച്ചത്. നീണ്ട ഇടവേളയ്ക്കുശേഷം ഇപ്പോളിതാ 2021ലെ തിരിച്ചുവരവും റെനോല്‍ട്ടിനൊപ്പം നടത്താനാണ് അലോന്‍സോ തയ്യാറെടുക്കുന്നത്. കരാര്‍ കാലാവധി എത്രയെന്നത് സംബന്ധിച്ച് റെനോല്‍ട്ട് ഇതുവരെ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ രണ്ട് വര്‍ഷം ടീമിനൊപ്പം അദ്ദേഹം തുടരുമെന്നാണ് നിലവിലെ വിവരം. അലോന്‍സോയുടെ സാന്നിധ്യം റെനോള്‍ട്ടിന് പുതിയ കുതിപ്പ് നല്‍കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

fernandoalonso

ഈ സീസണിന്റെ അവസാനത്തോടെ ഡാനിയല്‍ റിക്കിയാര്‍ഡോ റെനോല്‍ട്ട് വിടുമെന്ന് അറിയിച്ചിട്ടുണ്ട്. മക്ലാരനിലേക്കാണ് അദ്ദേഹത്തിന്റെ കൂടുമാറ്റം.ഇതാണ് അലോന്‍സോയുടെ തിരിച്ചുവരവിന് വഴിതുറന്നത്. എന്റെ കരിയര്‍ ആരംഭിച്ച ടീമിലേക്ക് തിരിച്ചുവരാന്‍ സാധിക്കുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അലോന്‍സോ പറഞ്ഞു. മികച്ച പ്രകടനത്തോടെ തിരിച്ചുവരാനുള്ള അവസരമായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

38കാരനായ അലോന്‍സോ രണ്ട് ഫോര്‍മുലവണ്‍ കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. 2005ലും 2006ലും റെനോല്‍ട്ടിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ കിരീട നേട്ടം. കരിയറില്‍ 32 ജയവും 22 പോള്‍ പൊസിഷനും അലോന്‍സോ സ്വന്തമാക്കിയിട്ടുണ്ട്. ഫോര്‍മുലവണ്ണിന് പുറമെ ഫഫ്‌ഐഎ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പിലും ഇന്‍ഡികാര്‍ സീരിയസിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. അലോന്‍സോയുടെ തിരിച്ചുവരവ് ടീമിന് വളരയേറെ പ്രതീക്ഷ സമ്മാനിക്കുന്നതാണ്.

അവസാന സീസണില്‍ അഞ്ചാം സ്ഥാനത്തായാണ് റെനോല്‍ട്ട് ഫിനിഷ് ഷെയ്തത്. നാലാം സ്ഥാനത്ത് മക്ലാരന്‍ റെനോള്‍ട്ടായിരുന്നു. മെഴ്‌സിഡസ്, ഫെരാരി, റെഡ്ബുള്‍ എന്നിവരായിരുന്നു ആദ്യ മൂന്ന്സ്ഥാനങ്ങളില്‍. ഈ സീസണിലും അത്ര മികച്ച തുടക്കമല്ല റെനോല്‍ട്ടിന് ലഭിച്ചത്. ഓസ്ട്രിയന്‍ ഗ്രാന്റ്പ്രീ അവസാനിക്കുമ്പോള്‍ റെനോല്‍ട്ട് ഡ്രൈവര്‍ എസ്തിബാന്‍ ഒക്കോന്‍ എട്ടാം സ്ഥാനത്തെത്തി. ടീമിലെ നിലവിലെ ഒന്നാം നമ്പര്‍ ഡ്രൈവര്‍ ഡാനിയല്‍ റിക്കിയാര്‍ഡോയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഈ സീസണിലും മെഴ്‌സിഡസിന്റെ കുതിപ്പാണ് ആദ്യ ഗ്രാന്റ്പ്രീയുടെ വ്യക്തമാകുന്നത്.

ഇത്തവണ കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. കാണികള്‍ക്ക് പ്രവേശനമില്ല. താരങ്ങള്‍ക്ക് മറ്റുള്ളവരുമായി അടുത്തിടപഴകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളിലായാണ് ഗ്രാന്റ്പ്രീ നടക്കുന്നതെന്നത് താരങ്ങളെ സംബന്ധിച്ച് സുരക്ഷയുടെ കാര്യത്തില്‍ വലിയ വെല്ലുവിളിയാണ്.

Story first published: Thursday, July 9, 2020, 10:25 [IST]
Other articles published on Jul 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+