വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരിത്രത്തിലേക്ക് കാര്‍ പായിച്ച് സൗദിയിലെ ആദ്യ വനിതാ റേസര്‍; ഇത് പോരാട്ടത്തിന്റെ കഥ

ജിദ്ദ: സ്ത്രീകള്‍ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ന്നുവരുന്നതില്‍ പരിമിതി കല്‍പ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഭാരണ രംഗത്തും മറ്റു പൊതുമേഘലകളിലും സ്ത്രീ പങ്കാളിത്തം മറ്റു രാജ്യങ്ങളെ വെച്ച് നോക്കുമ്പോള്‍ സൗദിയില്‍ വളരെ കുറവാണ്. കഴിഞ്ഞവര്‍ഷമാണ് സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചത്. അതുവരെ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതിയില്ലായിരുന്നു. കാലാനുസൃതമായ ഈ മാറ്റത്തെ സൗദിയിലെ വനിതകള്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.

തട്ടകത്തില്‍ ജയിച്ച് തുടങ്ങാന്‍ ബംഗളൂരു; എതിരാളികള്‍ നിസാരരല്ല, ജയിക്കാന്‍ വിയര്‍ക്കുംതട്ടകത്തില്‍ ജയിച്ച് തുടങ്ങാന്‍ ബംഗളൂരു; എതിരാളികള്‍ നിസാരരല്ല, ജയിക്കാന്‍ വിയര്‍ക്കും

വനിതകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചതോടെ നിരവധി വനിതകള്‍ വാഹനവുമായി നിരത്തിലിറങ്ങി. സൗദിയുടെ ചരിത്രത്തിലെ വിപ്ലവകാരമായ മാറ്റമായാണ് ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. എങ്കിലും പൊതുനിരത്തുകളിലേക്ക് വാഹനവുമായി ഇറങ്ങാന്‍ ഇപ്പോഴും സൗദിയിലെ നല്ലൊരു വിഭാഗം സ്ത്രീകള്‍ക്കും മടിയാണ്. ഇവര്‍ക്കിടയില്‍ വ്യത്യസ്തയാവുകയാണ് റീമ അല്‍ ജുഫാലിയെന്ന 26കാരി. സൗദിയിലെ ആദ്യ വനിതാ കാര്‍ റേസറായ ജുഫാലിയുടെ കുതിപ്പ് ഇപ്പോള്‍ എഫ് ഫോര്‍ വരെ എത്തിയിരിക്കുകയാണ്. പരിമിതികള്‍ക്കിടയില്‍ നിന്നും പ്രതിസന്ധികളെ തരണം ചെയ്ത് ഇഷ്ടങ്ങളിലേക്ക് കുതിച്ചുപായുന്ന ജുഫാലിയുടെ ജീവിതം എല്ലാവര്‍ക്കും മാതൃകയാണ്.

ജുഫാലി കാത്തിരുന്ന ദിനം

ജുഫാലി കാത്തിരുന്ന ദിനം

കറുത്ത ട്രാക്കിലൂടെ കാറുമായി കുതിക്കുന്നതും സ്വപ്‌നംകണ്ടു ജീവിച്ച ജുഫാലി കാത്തിരുന്ന തീരുമാനമാണ് കഴിഞ്ഞ വര്‍ഷം സൗദിയില്‍ പ്രഖ്യാപിച്ചത്.2018 ജൂലൈയില്‍ ആദ്യമായി സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചതോടെ അടക്കിപ്പിടിച്ചിരുന്ന ആഗ്രഹത്തിന്റെ കെട്ടുപൊട്ടിച്ച് ജുഫാലി മുന്നോട്ട് പാഞ്ഞു.ഒക്ടോബറില്‍ ലൈസന്‍സെടുത്ത് മത്സരിക്കാന്‍ ട്രാക്കിലേക്കിറങ്ങിയതോടെ സൗദിയിലെ ആദ്യ വനിതാ റേസറെന്ന ബഹുമതിയും ജുഫാലി സ്വന്തം പേരിലാക്കി. ഇപ്പോള്‍ എം.ആര്‍.എഫ് ചലഞ്ച് റേസില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണവള്‍. ജിദ്ദയില്‍ ജനിച്ചുവളര്‍ന്ന് ജുഫാലി വിദേശത്താണ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അന്ന് തോന്നിയ വാഹനങ്ങളോടുള്ള താല്‍പ്പര്യം അടക്കിവെക്കാതെ പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങിത്തിരിച്ച ജുഫാലി ഇന്ന് നിരവധി വനിതകള്‍ക്ക് പ്രചോദനവും മാതൃകയുമാണ്.

വൈകി എത്തിയ ആഗ്രഹം

വൈകി എത്തിയ ആഗ്രഹം

ആക്‌സ്മികമായാണ് റേസിങ്ങിലേക്ക് കടന്നുവന്നത്.റേസറാകണമെന്ന ആഗ്രഹം വളരെ വൈകിയാണ് തോന്നിയത്.പഠനത്തിന് ശേഷം ജോലി ചെയ്യുമ്പോള്‍ റേസര്‍ ആകണമെന്ന ആഗ്രഹം ഉറക്കം കെടുത്തി. റേസിങ് ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണെന്ന് മനസ്സിലാക്കി. ജോലി ഉപേക്ഷിച്ച് വീട്ടില്‍ മടങ്ങിയെത്തി അവസരത്തിനായി കാത്തിരുന്നു. ഒടുവില്‍ ഒക്ടോബറില്‍ ആഗ്രഹം സഫലമായി. അബൂദബയില്‍ നടന്ന ജി.ടി 86 കാര്‍ റേസിലാണ് ആദ്യമായി മത്സരിച്ചത്. മത്സരത്തിലെ പ്രകടനം എനിക്ക് സന്തോഷം നല്‍കുന്നതായിരുന്നു. ഡിസംബറില്‍ ആദ്യമായി വിജയിയായി. മികച്ച എതിരാളികളോടൊപ്പം മത്സരിച്ച് വിജയിച്ചത് മറക്കാനാവാത്ത അനുഭവമാണ്.പിന്നീട് ഇതിന്റെ ആവേശം ഉള്‍ക്കൊണ്ടതോടെ ഈ മേഖലയില്‍ കൂടുതല്‍ മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.

സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ട്

സ്ത്രീകള്‍ക്കും ആഗ്രഹങ്ങളുണ്ട്

സ്ത്രീകളും സമൂഹത്തില്‍ തുല്യ പങ്കാളിത്തതിന് അര്‍ഹരാണ്. പല തരത്തിലും അടിച്ചമര്‍ത്തപ്പെടുമ്പോഴും ആഗ്രഹങ്ങളും മോഹങ്ങളും കൈവിടാതെ അവയ്ക്കുവേണ്ടി പ്രയത്‌നിക്കുക. സൗദിയിലെ സ്ത്രീകള്‍ക്ക് മാതൃകയാകുന്നതാണ് എന്റെ ഈ മേഘലയിലെ കുതിപ്പെന്ന് ഞാന്‍ വിശ്വസിക്കുന്നു.എല്ലാവരെയും പോലെ എനിക്ക് എന്റേതായ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമുണ്ട്. ലോകത്തിലെ മികച്ച റേസര്‍ ആവുകയെന്നതാണ് ആഗ്രഹം. എന്റെ റേസിങ്ങിലേക്കുള്ള വരവ് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്നു. അതാണ് എനിക്ക് മുന്നേറാന്‍ ഊര്‍ജം നല്‍കുന്നത്. ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. അതിനായുള്ള തീവ്ര ശ്രമത്തിലാണെന്നും ജുഫാലി പറഞ്ഞു.

Story first published: Friday, April 5, 2019, 10:22 [IST]
Other articles published on Apr 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X