Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റെനോള്‍ട്ട് വിട്ടു, 2021 സീസണില്‍ റിക്കിയാര്‍ഡോ മക്ലാരന്റെ ഡ്രൈവിങ് സീറ്റില്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ട്രൈവര്‍ ഡാനിയല്‍ റിക്കിയാര്‍ഡോ ഫോര്‍മുല വണ്ണില്‍ ഇനി മക്ലാരനുവേണ്ടി ഡ്രൈവ് ചെയ്യും. റെനോള്‍ട്ടുമായുള്ള കരാര്‍ അവസാനിപ്പിച്ച അദ്ദേഹം മക്ലാരനുമായി കരാറിലൊപ്പിട്ടു. ഇക്കാര്യം മക്ലാരന്‍ വൃത്തങ്ങള് തന്നെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. 30കാരനായ റിക്കിയാര്‍ഡോ ഇതുവരെയായും ഫോര്‍മുലവണ്ണില്‍ കിരീടം ചൂടിയിട്ടില്ലെങ്കിലും മികച്ച ഡ്രൈവറെന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് 2014 മുതല്‍ 2018 വരെ റെഡ് ബുള്ളിനുവേണ്ടി ഡ്രൈവ് ചെയ്ത സമയത്താണ് റിക്കിയാര്‍ഡോ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 2019ല്‍ റെനോള്‍ട്ടിലെത്തിയ റിക്കിയാര്‍ഡോ ഒറ്റ സീസണിന് ശേഷം മക്ലാരനിലേക്ക് കൂടുമാറുകയായിരുന്നു. ഏഴ് ജയങ്ങളാണ് അദ്ദേഹം കരിയറില്‍ നേടിയത്. അവസാന സീസണില്‍ ഒമ്പതാം സ്ഥാനത്താണ് റിക്കിയാര്‍ഡോ ഫിനിഷ് ചെയ്തത്. അവസാന സീസണില്‍ റെനോള്‍ട്ട് അഞ്ചാം സ്ഥാനത്തുമെത്തി. എന്നാല്‍ അടുത്തിടെയൊന്നും ഒരു ഗ്രാന്റ്പ്രീ വിജയിക്കാന്‍ റിക്കിയാര്‍ഡോയ്ക്ക് സാധിച്ചിട്ടില്ല.

വരുന്ന സീസണില്‍ ബ്രിട്ടീഷ് ഡ്രൈവര്‍ ലാന്‍ഡോ നോറിസാണ് മക്ലാരനിലെ റിക്കിയാര്‍ഡോയുടെ പങ്കാളി. റിക്കിയാര്‍ഡോയുടെ വരവോടെ സൂപ്പര്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ മക്ലാരനിലെത്തില്ലെന്ന് ഉറപ്പായി. അവസാന സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ വെറ്റല്‍ ഫെരാരി വിടാന്‍ തീരുമാനിച്ചിരുന്നു. ഫെരാരിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതോടെ മക്ലാരനിലേക്ക് വെറ്റല്‍ എത്തുമെന്നായിരുന്നു അഭ്യൂഹം ഉണ്ടായിരുന്നത്. എന്നാല്‍ റിക്കിയാര്‍ഡോയുമായി മക്ലാരനുമായി കരാറെത്തിയതോടെ വെറ്റലിന്റെ കൂടുമാറ്റ അഭ്യൂഹത്തിന് തീരുമാനമായി. അവസാന സീസണില്‍ അഞ്ചാം സ്ഥാനക്കാരനായാണ് വെറ്റല്‍ ഫിനിഷ് ചെയ്തത്. സിംഗപ്പൂര്‍ ഗ്രാന്റ് പ്രീയില്‍ മാത്രമാണ് അദ്ദേഹത്തിന് വിജയിക്കാനായത്. എന്നാല്‍ ഫെരാരിയിലെ വെറ്റലിന്റെ സഹതാരമായ ചാള്‍സ് ലിക്ലര്‍ക്ക് നാലാം സ്ഥാനത്തെത്തിയത് വെറ്റലിന് ക്ഷീണമായി. കരിയറില്‍ നാല് തവണ ഫോര്‍മുലവണ്‍ കിരീടം നേടിയ താരമാണ് ജര്‍മന്‍കാരനായ വെറ്റല്‍.

daniel-ricciardo

കൊറോണ വൈറസ് വ്യാപനം ശക്തമായതിനെത്തുടര്‍ന്ന് 2020-21 സീസണിലെ ഫോര്‍മുലവണ്‍ ചാമ്പ്യന്‍ഷിപ്പ് ഏറെക്കുറെ ഉപേക്ഷിച്ച അവസ്ഥയാണുള്ളത്. മോശം സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്തുന്നതിനോട് താരങ്ങളും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. താരങ്ങളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കി മാത്രമെ തീരുമാനമെടുക്കൂവെന്ന് ഫോര്‍മുലവണ്‍ വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു. സ്‌പെയിന്‍, ഇറ്റലി, ചൈന, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ ഗ്രാന്റ്പ്രീകളുള്ള സ്ഥലങ്ങളിലെല്ലാം ഇപ്പോഴും ശക്തമായ രീതിയില്‍ കൊറോണ വ്യാപനം തുടരുകയാണ്. പല രാജ്യങ്ങളും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സീസണ്‍ നഷ്ടമായാല്‍ മെഴ്‌സിഡസ് ഡ്രൈവര്‍ ലെവിസ് ഹാമില്‍ട്ടന് റെക്കോഡ് നേട്ടത്തിലെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. നിലവില്‍ ആറ് കിരീടമാണ് ഹാമില്‍ട്ടനുള്ളത്. ഒന്നുകൂടി നേടിയാല്‍ ഫോര്‍മുലവണ്ണില്‍ കൂടുതല്‍ കിരീടം നേടുന്ന താരങ്ങളില്‍ ഇതിഹാസ താരം മൈക്കില്‍ ഷുമാക്കറിന്റെ റെക്കോഡിനൊപ്പമെത്താന്‍ ഹാമില്‍ട്ടന് സാധിക്കും.

Story first published: Thursday, May 14, 2020, 16:44 [IST]
Other articles published on May 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+