സിംഗപ്പൂര്‍ സിറ്റി: ഫോര്‍മുലവണ്‍ സിംഗപ്പൂര്‍ ഗ്രാന്റ്പ്രീയില്‍ മെഴ്സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടനെ മറികടന്ന് ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്കിന് പോള്‍ പൊസിഷന്‍. 1.38.014 സമയം കുറിച്ചാണ് ലിക്ലര്‍ക്ക് പോള്‍ പൊസിഷന്‍ നേടിയത്. 1.37.565 സമയത്തോടെ ഹാമില്ട്ടന് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ മൂന്നാം സ്ഥാനത്തുമെത്തി.മെഴ്സിഡസിലെ ഹാമില്‍ട്ടനിന്റെ സഹതാരം വല്‍ട്ടേരി ബോത്താസ് നാലാമതായി. റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ എട്ടാമതായാണ് ഫിനിഷ് ചെയ്തത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ലിക്ലര്‍ക്ക് ഫെരാരിക്കൊപ്പം പോള്‍ പൊസിഷന്‍ സ്വന്തമാക്കുന്നത്. വെറ്റല്‍ ലീഡെടുത്തിരുന്നെങ്കിലും അവസാന ലാപ്പിലെ മോശം പ്രകടനം പോള്‍ പൊസിഷന്‍ നഷ്ടപ്പെടുത്തി.
സീസണില്‍ 14 ഗ്രാന്റ്പ്രീകള്‍ അവസാനിക്കുമ്പോള്‍ ലൂയിസ് ഹാമില്ട്ടന് ബഹുദൂരം മുന്നിലാണ്.284 പോയിന്റാണ് ഹാമില്‍ട്ടനുള്ളത്. രണ്ടാമതുള്ള ബോത്താസിന് 221 പോയിന്റാണുള്ളത്. ഈ സീസണിലെ 10 ഗ്രാന്റ്പ്രീകളിലും ജയം മെഴ്സിഡസ് ടീമിനായിരുന്നു. 185 പോയിന്റുള്ള റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പാനാണ് മൂന്നാം സ്ഥാനത്ത്.ഫെരാരിയുടെ യുവ ഡ്രൈവര്‍ ചാള്‍സ് ലിക്ലര്‍ക്ക് 182 പോയിന്റോടെ നാലാം സ്ഥാനത്തുമുണ്ട്. ഫെരാരിയുടെ സൂപ്പര്‍ ഡ്രൈവര്‍ വിശേഷണമുള്ള സെബാസ്റ്റ്യന്‍ വെറ്റല്‍ 169 പോയിന്റോടെ അഞ്ചാമതാണ്.ഈ സീസണില്‍ ഒരു ജയം പോലും നേടാന്‍ വെറ്റലിന് സാധിച്ചിട്ടില്ല.
ടോട്ടനത്തിന് ഞെട്ടല്‍; പിന്നില്‍ നിന്ന് തിരിച്ചടിച്ച് ലെസ്റ്റര്‍ സിറ്റിക്ക് ജയം
ടീം പോയിന്റിലും മെഴ്സിഡസിന്റെ കുതിപ്പാണ്. 505 പോയിന്റാണ് മെഴ്സിഡസിനുള്ളത്.351 പോയിന്റുമായി ഫെരാരി രണ്ടാമതുണ്ട്.266 പോയിന്റുള്ള റെഡ്ബുള്‍ മൂന്നാം സ്ഥാനത്തും 83 പോയിന്റുമായി മക്ലാരന് നാലാം സ്ഥാനത്തുമാണ്.