വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത് ആറാം തവണയാണ് ബ്രിട്ടീഷ് ഗ്രാന്റ്പ്രീയില്‍ ഹാമില്‍ട്ടന്‍ വിജയിക്കുന്നത്

ലണ്ടന്‍: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിന്റെ ഈ സീസണിലെ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടനിന്റെ കുതിപ്പ് തുടരുന്നു. ബ്രിട്ടീഷ് ഗ്രാന്റ്പ്രീയില്‍ കിരീടം ചൂടിയ ഹാമില്‍ട്ടന്‍ ഈ സീസണിലെ ഏഴാം ജയമാണ് സ്വന്തം പേരിലാക്കിയത്. സ്വന്തം നാട്ടിലെ ട്രാക്കില്‍ പോള്‍ പൊസിഷനില്‍ എത്താന്‍ സാധിച്ചില്ലെങ്കിലും കിരീടം ചൂടി ഹാമില്‍ട്ടന്‍ ചരിത്രം കുറിച്ചു.ഏകദേശം 140,000 ലേറെ കാണികള്‍ക്ക് മുന്നിലാണ് ഹാമില്‍ട്ടനിന്റെ വീരോചിത പ്രകടനം.ഇത് ആറാം തവണയാണ് ബ്രിട്ടീഷ് ഗ്രാന്റ്പ്രീയില്‍ ഹാമില്‍ട്ടന്‍ വിജയിക്കുന്നത്.

പ്രീ സീസണ്‍ ടീം പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ സിറ്റി; 10 പുതുമുഖങ്ങള്‍ ടീമില്‍പ്രീ സീസണ്‍ ടീം പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ സിറ്റി; 10 പുതുമുഖങ്ങള്‍ ടീമില്‍

മെഴ്‌സിഡസിലെ സഹതാരം വള്‍ട്ടേരി ബോത്താസില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിട്ടെങ്കിലും ഒന്നാം സ്ഥാനം ഹാമില്‍ട്ടന്‍ സ്വന്തമാക്കി. 1.21.08.452 സമയം കുറിച്ചാണ് ഹാമില്‍ട്ടന്‍ വിജയം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ബോത്താസ് 1.21.33.380 സമയമെടുത്തു. ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ റെഡ്ബുള്ളിന്റെ പെറി ഗാസ്ലി നാലാമനായി.റെഡ്്ബുള്ളിന്റെ മാക്‌സ് വെസതപ്പാന്‍,മക്ലാരന്റെ കാര്‍ലോസ് സെയ്ന്‍സ്,റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ,ആല്‍ഫാ റോമിയോയുടെ കിമി റെയ്‌ക്കോനാന്‍ എന്നിവരാണ് യഥാക്രമം നാല് മുതല്‍ എട്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്.ഫെരാരിയുടെ സൂപ്പര്‍ ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റലിന് 16ാം സ്ഥാനമാണ് ലഭിച്ചത്.

lewishamilton

10 ഗ്രാന്റ്പ്രീകള്‍ പൂര്‍ത്തിയാവുമ്പോള്‍ അതില്‍ ഒമ്പതിലും ജയം മെഴ്‌സിഡസ് ഡ്രൈവര്‍മാര്‍ക്കൊപ്പമായിരുന്നു. 197 പോയിന്റുമായി ലൂയിസ് ഹാമില്‍ട്ടനാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.രണ്ടാം സ്ഥാനത്തുള്ള വള്‍ട്ടേരി ബോത്താസിന് 166 പോയിന്റുണ്ട്.റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍(126),ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ (123),ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് (105),റെഡ്ബുള്ളിന്റെ പെറി ഗാസ്ലി (43) എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍.363 പോയിന്റുമായി മെഴ്‌സിഡസാണ് ടീം പോയിന്റിലും മുന്നില്‍.228 പോയിന്റാണ് രണ്ടാം സ്ഥാനക്കാരായ ഫെരാരിക്കുള്ളത്.

Story first published: Monday, July 15, 2019, 9:11 [IST]
Other articles published on Jul 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X