വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രിട്ടീഷ് ഗ്രാന്റ്പ്രീ: വള്‍ട്ടേരി ബോത്താസ് പോള്‍ പൊസിഷനില്‍

ലണ്ടന്‍: ഫോര്‍മുല വണ്‍ ബ്രിട്ടീഷ് ഗ്രാന്റ്പ്രീയില്‍ മെഴ്‌സിഡസിന്റെ വള്‍ട്ടേരി ബോത്താസ് പോള്‍ പൊസിഷനില്‍.മെഴ്‌സിഡസിലെ സഹതാരവും ചാമ്പ്യന്‍ ഡ്രൈവറുമായ ലൂയിസ് ഹാമില്‍ട്ടണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബോത്താസ് പോള്‍ പൊസിഷന്‍ നേടിയത്. 1.25.750 സമയമെടുത്താണ് ബോത്താസ് ഒന്നാം സ്ഥാനത്തെത്തിയത്. 1.25.513 സമയമെടുത്താണ് ഹാമില്‍ട്ടന്‍ ഫിനിഷ് ചെയ്തത്.ഹാമില്‍ട്ടനിന്റെ നാട്ടിലെ ഗ്രാന്റ്പ്രീയില്‍ കിരീടം നേടുകയെന്നത് ഹാമില്‍ട്ടനിന്റെ അഭിമാന പ്രശ്‌നമാണ്്.

പ്രീ സീസണ്‍ മത്സരം:മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും ജയം

യോഗ്യതാ മത്സരത്തില്‍ ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ ആറാം സ്ഥാനത്തും റെനോള്‍ട്ടിന്റെ ഡാനിയല്‍ റിക്കിയാര്‍ഡോ ഏഴാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഈ സീസണിലെ ഒമ്പത് ഗ്രാന്റ്പ്രീകള്‍ പൂര്‍ത്തിയാകുമ്പോള്‍ മെഴ്‌സിഡസിന്റെ സര്‍വാധിപത്യമാണ്.ഓസ്ട്രിയന്‍ ഗ്രാന്റ്്പ്രീയില്‍ മാക്‌സ് വെസ്തപ്പാന്‍ ചാമ്പ്യനായത് ഒഴിച്ചാല്‍ ബാക്കി എട്ടിലും കിരീടം മെഴ്‌സിഡസിന്റെ ഡ്രൈവര്‍മാര്‍ക്കായിരുന്നു.197 പോയിന്റുമായി ലൂയിസ് ഹാമില്‍ട്ടനാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.രണ്ടാം സ്ഥാനത്തുള്ള വള്‍ട്ടേരി ബോത്താസിന് 166 പോയിന്റുണ്ട്.

valtteribottas

റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍(126),ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ (123),ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് (105),റെഡ്ബുള്ളിന്റെ പെറി ഗാസ്ലി (43) എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളില്‍.363 പോയിന്റുമായി മെഴ്‌സിഡസാണ് ടീം പോയിന്റിലും മുന്നില്‍.228 പോയിന്റാണ് രണ്ടാം സ്ഥാനക്കാരായ ഫെരാരിക്കുള്ളത്.

Story first published: Sunday, July 14, 2019, 9:43 [IST]
Other articles published on Jul 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X