Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെല്‍ജിയന്‍ ഗ്രാന്റ്പ്രീ: ലൂയിസ് ഹാമില്‍ട്ടന്‍ പോള്‍ പൊസിഷനില്‍

ബ്രസല്‍സ്: ഫോര്‍മുലവണ്‍ ബെല്‍ജിയന്‍ ഗ്രാന്റ്പ്രീയില്‍ മെഴ്‌സിഡസിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടന് പോള്‍ പൊസിഷന്‍. മെഴ്‌സിഡസിലെ സഹതാരം വല്‍ട്ടേരി ബോത്താസുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഹാമില്‍ട്ടന്‍ പോള്‍ പൊസിഷന്‍ നേടിയത്. കരിയറിലെ ഹാമില്‍ട്ടനിന്റെ 93ാമത്തെയും ഈ സീസണിലെ അഞ്ചാമത്തെയും പോള്‍ പൊസിഷനാണിത്. ഈ സീസണില്‍ പോള്‍ പൊസിഷന്‍ നേടിയ ഗ്രാന്റ് പ്രീയിലെല്ലാം വിജയിക്കാന്‍ ഹാമില്‍ട്ടന് സാധിച്ചിരുന്നു. ആറ് ഗ്രാന്റ്പ്രീകള്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് കിരീടവും ഹാമില്‍ട്ടനാണ് നേടിയത്. ഒരെണ്ണം ബോത്താസും മാക്‌സ് വെസ്തപ്പാനും നേടി.

1.42.323 സമയം കുറിച്ചാണ് ഹാമില്‍ട്ടന്‍ പോള്‍ പൊസിഷന്‍ നേടിയത്. 1.42.534 ആയിരുന്നു ബോത്താസിന്റെ സമയം. റെഡ്ബുള്‍ റേസിങ് ഹോണ്ടയുടെ മാക്‌സ് വെസ്തപ്പാന്‍ മൂന്നാം സ്ഥാനവും ആല്‍ഫയുടെ പെറി ഗാസ്ലി നാലാം സ്ഥാനവും റേസിങ് പോയിന്റിന്റെ ലാന്‍സ് സ്‌ട്രോള്‍ അഞ്ചാം സ്ഥാനവും നേടി. ഡാനില്‍ ക്യാട്ട്,ഡാനിയല്‍ റിക്കിയാര്‍ഡോ,കാര്‍ലോസ് സെയ്ന്‍സ്,സെര്‍ജിയോ പെരേസ്,അലക്‌സാണ്ടര്‍ അലബോന്‍ എന്നിവരാണ് ആദ്യ 10നുള്ളില്‍ ഇടം പിടിച്ചവര്‍.

belgiangrandprixlewishamilton

ഫെരാരി വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ചാമ്പ്യന്‍സ് ഡ്രൈവര്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ 13ാം സ്ഥാനത്തും ചാള്‍സ് ലിക്ലര്‍ക്ക് 15ാം സ്ഥാനത്തുമാണ് യോഗ്യത നേടിയത്. ആല്‍ഫ റോമിയോയുടെ കിമി റെയ്‌ക്കോനാന്‍ 16ാം സ്ഥാനം കൊണ്ട് തൃപ്ത്തിപ്പെടേണ്ടി വന്നു.നിലവില്‍ ഡ്രൈവേര്‍മാരുടെ പോയിന്റ് പട്ടികയില്‍ ഹാമില്‍ട്ടനാണ് തലപ്പത്ത്. 132 പോയിന്റാണ് ഹാമില്‍ട്ടനുള്ളത്.

രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വല്‍ട്ടേരി ബോത്താസിനെ മറികടന്ന് മാക്‌സ് വെസ്തപ്പാന്‍ (95) രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 89 പോയിന്റുള്ള ബോത്താസ് മൂന്നാം സ്ഥാനത്താണ്. ചാള്‍സ് ലിക്ലര്‍ക്ക് (45), ലാന്‍സ് സ്‌ട്രോള്‍ (40),അലക്‌സാണ്ടര്‍ അല്‍ബോന്‍ (40) എന്നിവരാണ് ആദ്യ ആറിലുള്ള മറ്റ് ഡ്രൈവര്‍മാര്‍.

ടീം പോയിന്റിലും മെഴ്‌സിഡസിന്റെ കുതിപ്പാണ്.221 പോയിന്റുമായി ബഹുദൂരം മുന്നിലാണ് മെഴ്‌സിഡസ്. 135 പോയിന്റുള്ള റെഡ്ബുള്‍ റേസിങ് ഹോണ്ട രണ്ടാം സ്ഥാനത്താണ്. റേസിങ് പോയിന്റ് ബിഡബ്ലുടി മെഴ്‌സിഡസ് (63),മക്ലാരന്‍ റെനോള്‍ട്ട് (62),ഫെരാരി (61) എന്നിവരാണ് ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ടെ മറ്റ് ടീമുകള്‍. ഇത്തവണ ഹാമില്‍ട്ടന്‍ കിരീടം നേടിയാല്‍ ലോക കിരീട നേട്ടത്തില്‍ മൈക്കില്‍ ഷുമാക്കറിന്റെ ഏഴ് കിരീടത്തിനൊപ്പമെത്താന്‍ ഹാമില്‍ട്ടന് സാധിക്കും.

Story first published: Sunday, August 30, 2020, 12:08 [IST]
Other articles published on Aug 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+