Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെല്‍ജിയം ഗ്രാന്റ്പ്രീ; ഹാമില്‍ട്ടനെ മറികടന്ന് ചാള്‍സ് ലിക്ലര്‍ക്കിന് കിരീടം

ബ്രസല്‍സ്: ഫോര്‍മുലവണ്‍ ബെല്‍ജിയന്‍ ഗ്രാന്റ്പ്രീ കിരീടം ഫെരാരിയുടെ യുവ ഡ്രൈവര്‍ ചാള്‍സ് ലിക്ലര്‍ക്കിന്. മെഴ്‌സിഡസിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ലിക്ലര്‍ക്കിന്റെ കിരീട നേട്ടം.1.23.45.710 സമയമെടുത്താണ് ലിക്ലര്‍ക്ക് ഒന്നാമതായി ഫിനിഷ് ചെയ്തത്. ലിക്ലര്‍ക്കിനെക്കാള്‍ 25 സെക്കന്റ് വ്യത്യാസത്തിലാണ് ഹാമില്‍ട്ടന്‍ രണ്ടാമതായത്. മെഴ്‌സിഡസിന്റെ വള്‍ട്ടേരി ബോത്താസ് മൂന്നാം സ്ഥാനക്കാരനായപ്പോള്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

പോരാട്ടം കടുക്കവെ ഹാമില്‍ട്ടന്‍ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ്. 268 പോയിന്റാണ് ഹാമില്‍ട്ടനുള്ളത്.രണ്ടാം സ്ഥാനത്തുള്ള ബോത്താസിന് 203 പോയിന്റും മൂന്നാം സ്ഥാനത്തുള്ള റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന് 181 പോയിന്റുമുണ്ട്.പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്ത ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ 169 പോയിന്റോടെ നാലാം സ്ഥാനത്താണ്. ബെല്‍ജിയം ഗ്രാന്റ്പ്രീ നേടിയ ലിക്ലര്‍ക്ക് അഞ്ചാം സ്ഥാനത്താണ്.

charlesleclerc

ടീം റാങ്കിങില്‍ മെഴ്‌സിഡസിനാണ് ആധിപത്യം. 471 പോയിന്റോടെയാണ് അവര്‍ ഒന്നാം സ്ഥാനം നേടിയത്.രണ്ടാം സ്ഥാനത്തുള്ള ഫെരാരിക്കുള്ളത് 326 പോയിന്റ് മാത്രമാണ്. 254 പോയിന്റുള്ള റെഡ്ബുള്‍,82 പോയിന്റുള്ള മക്ലാരന്‍ എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

Story first published: Monday, September 2, 2019, 9:07 [IST]
Other articles published on Sep 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+