For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെഹ്‌റെയ്ന്‍ ഗ്രാന്റ്പ്രീ: ചാമ്പ്യനായി ഹാമില്‍ട്ടന്‍, റൊമൈന്‍ ഗ്രോസ്ജീന്റെ കാറിന് തീ പിടിച്ചു

മനാമ: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിലെ ബെഹ്‌റെയ്ന്‍ ഗ്രാന്റ്പ്രീയിലും ഹാമില്‍ട്ടന്‍ ജേതാവ്. മാക്‌സ് വെസ്തപ്പാനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ കിരീടം നേടിയത്. 2.59.47.515 സമയം കുറച്ചായിരുന്നു ഹാമില്‍ട്ടനിന്റെ കിരീട നേട്ടം. രണ്ടാം സ്ഥാനത്തെത്തിയ റെഡ്ബുള്‍ ഡ്രൈവര്‍ ഒരു മിനുട്ടും 254 സെക്കന്റും സമയമെടുത്താണ് ഫിനിഷ് ചെയ്തത്.റെഡ്ബുള്ളിന്റെ അല്‍ബോനാണ് മൂന്നാം സ്ഥാനം. മക്ലാരന്റെ റോസിസ് നാലാം സ്ഥാനത്തെത്തി. മെഴ്‌സിഡസിന്റെ സൂപ്പര്‍ ഡ്രൈവര്‍ വല്‍ട്ടേരി ബോത്താസിന് എട്ടാം സ്ഥാനത്തെത്താനെ സാധിച്ചുള്ളു. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. 13ാം സ്ഥാനത്താണ് അദ്ദേഹം ഫിനിഷ് ചെയ്തത്.

ഫെരാരി ഡ്രൈവര്‍ ചാള്‍സ് ലിക്ലര്‍ക്ക് 10ാം സ്ഥാനത്തുമെത്തി. 15 ഗ്രാന്റ്പ്രീകള്‍ പൂര്‍ത്തിയാകുമ്പോള്‍ത്തന്നെ ഹാമില്‍ട്ടന്‍ കിരീടം ഉറപ്പിച്ച് കഴിഞ്ഞു. ഇത്തവണത്തെ കിരീട നേട്ടത്തോടെ ഇതിഹാസ താരം മൈക്കല്‍ ഷുമാക്കറിന്റെ ഏഴ് ലോകകിരീടം എന്ന റെക്കോഡിനൊപ്പമെത്താന്‍ ഹാമില്‍ട്ടന് സാധിക്കും. അബുദാബിയിലാണ് അവസാന ഗ്രാന്റ്പ്രീ നടക്കുന്നത്. 15 ഗ്രാന്റ്പ്രീയില്‍ 13ലും ജയം മെഴ്‌സിഡസ് ട്രൈവര്‍ക്കായിരുന്നു. അവസാന ഏഴ് ഗ്രാന്റ് പ്രീയിലും മെഴ്‌സിഡസ് ഡ്രൈവര്‍മാരെ മറികടക്കാന്‍ ആര്‍ക്കുമായില്ലെന്നതാണ് ശ്രദ്ധേയം. ഇതില്‍ 11 തവണയും കിരീടം ഹാമില്‍ട്ടനായിരുന്നു. രണ്ട് തവണ ബോത്താസും ജേതാവായി.

lewishamilton

332 പോയിന്റുമായി ഡ്രൈവര്‍മാരുടെ പട്ടികയില്‍ തലപ്പത്താണ് ഹാമില്‍ട്ടന്‍. രണ്ടാം സ്ഥാനത്താണ് സഹതാരം ബോത്താസുമുണ്ട് (201). 189 പോയിന്റോടെ മാക്‌സ് വെസ്തപ്പാന്‍ മൂന്നാം സ്ഥാനത്തും 102 പോയിന്റോടെ ഡാനിയല്‍ റിക്കിയാര്‍ഡോ നാലാം സ്ഥാനത്തും 100 പോയിന്റുള്ള സെര്‍ജിയോ പെരേസ് അഞ്ചാം സ്ഥാനത്തുമാണ്. ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് (98) ആറാം സ്ഥാനത്താണ്. സെബാസ്റ്റ്യന്‍ വെറ്റല്‍ 13ാം സ്ഥാനത്താണ്. 33 പോയിന്റ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

കണ്‍സ്ട്രക്ടേഴ്‌സ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മെഴ്‌സിഡസ് ഇത്തവണയും ബഹുദൂരം മുന്നിലാണ്. 533 പോയിന്റാണ് മെഴ്‌സിഡസിനുള്ളത്. റെഡ്ബുള്‍ റേസിങ് ഹോണ്ടയാണ് (274) രണ്ടാം സ്ഥാനത്ത്. റെനോള്‍ട്ട് മക്ലാരന്‍ (171),റേസിങ് പോയിന്റ് ബിഡബ്ല്യുടി മെഴ്‌സിഡസ് (154),റെനോള്‍ട്ട് (144) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍. ഫെരാരിക്ക് ഇത്തവണ ആദ്യ അഞ്ചില്‍ ഇടം പിടിക്കാനായില്ല. 131 പോയിന്റുമായി ആറാം സ്ഥാനത്താണ് ഫെരാരിയുള്ളത്.

lewishamiltonbahraingrandprix

ബഹ്‌റെയ്ന്‍ ഗ്രാന്റ്പ്രീയുടെ തുടക്കം തന്നെ റൊമെയ്ന്‍ ഗ്രോസ്ജീന്റെ വാഹനം അപകടത്തില്‍പ്പെട്ടത് ഞെട്ടിച്ചു. ആദ്യ ലാപ്പില്‍ത്തന്നെ നിയന്ത്രണം നഷ്ടമായ ഫ്രഞ്ച് ഡ്രൈവറുടെ വാഹനം ബാരിക്കേഡില്‍ ഇടിച്ച് തീപിടിച്ചു. പെട്ടെന്ന് തീ പടര്‍ന്നെങ്കിലും അതിവേഗം വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ സാധിച്ചതിനാല്‍ താരത്തിന് വലിയ പരിക്കുകളില്ല. കൈക്ക് ചെറിയ പൊള്ളല്‍ ഉള്ള അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.

Story first published: Monday, November 30, 2020, 12:55 [IST]
Other articles published on Nov 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+