വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്ട്രിയന്‍ ഗ്രാന്റ്പ്രീ: വെസ്തപ്പാന്‍ ചാംപ്യന്‍;ഹാമില്‍ട്ടന് അഞ്ചാം സ്ഥാനം

സാള്‍സ്ബര്‍ഗ്: ഫോര്‍മുല വണ്‍ ഓസ്ട്രിയന്‍ ഗ്രാന്റ് പ്രീയില്‍ റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ ചാംപ്യന്‍. സീസണിലെ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടനിന്റെയും വള്‍ട്ടേരി ബോത്താസിന്റെയും ആധിപത്യം അവസാനിപ്പിച്ചാണ് വെസ്തപ്പാന്‍ ചാംപ്യനായത്. ഒരു മണിക്കൂര്‍ 22 മിനിട്ട് 01.822 സെക്കന്റ് സമയം കുറിച്ചാണ് വെസ്തപ്പാന്‍ കിരീടം ചൂടിയത്. രണ്ടാം സ്ഥാനക്കാരനായി ഫെരാരിയുടെ യുവ ഡ്രൈവര്‍ ചാള്‍സ് ലിക്ലര്‍ക്കെത്തി.

മികച്ച പരിശീലകനാര്? അത് ഫെര്‍ഗൂസനല്ലെന്ന് റൂണി,പിന്നെയാര്?മികച്ച പരിശീലകനാര്? അത് ഫെര്‍ഗൂസനല്ലെന്ന് റൂണി,പിന്നെയാര്?

മെഴ്‌സിഡസിന്റെ വള്‍ട്ടേരി ബോത്താസ് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ നാലാം സ്ഥാനക്കാരനായി.മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടന് അഞ്ചാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു.കിമി റെയ്‌ക്കോനാന്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ റെനോള്‍ട്ടിന്റെ നിക്കോ ഹള്‍ക്കന്‍ബര്‍ഗ് 13ാംസ്ഥാനത്തുമെത്തി.ആദ്യ എട്ട്ഗ്രാന്റ്പ്രീയിലും വിജയം മെഴ്‌സിഡസ് ഡ്രൈവര്‍മാര്‍ക്കൊപ്പമായിരുന്നു.ബ്രിട്ടീഷ് ഗ്രാന്റ്പ്രീയാണ് സീസണില്‍ നടക്കാനുള്ളത്.

maxverstappen

സീസണിലെ പോയിന്റ് പട്ടികയില്‍ ഹാമില്‍ട്ടന്‍ തന്നെയാണ് മുന്നില്‍.ആറ് കിരീടമടക്കം 197 പോയിന്റാണ് ഹാമില്‍ട്ടനുള്ളത്. രണ്ടാം സ്ഥാനത്തുള്ള മെഴ്‌സിഡസിലെ സഹതാരമായ വള്‍ട്ടേരി ബോത്താസിന് 166 പോയിന്റുമുണ്ട്.മാക്‌സ് വെസ്തപ്പാന്‍ 126,സെബാസ്റ്റ്യന്‍ വെറ്റല്‍ 123,ചാള്‍സ് ലിക്ലര്‍ക്ക് 105 എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.

ടീം പോയിന്റില്‍ മെഴ്‌സിഡസാണ് മുന്നില്‍. 338 പോയിന്റാണ് ടീമിനുള്ളത്.രണ്ടാം സ്ഥാനത്തുള്ള ഫെരാരിക്ക് 198 പോയിന്റും മൂന്നാം സ്ഥാനത്തുള്ള റെഡ്ബുള്ളിന് 137 പോയിന്റും നാലാം സ്ഥാനത്തുള്ള മെക്ലാരന് 40 പോയിന്റുമാണുള്ളത്.

Story first published: Monday, July 1, 2019, 9:06 [IST]
Other articles published on Jul 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X