വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫോര്‍മുല വണ്‍ ഇതിഹാസം നിക്കി ലൗഡ അന്തരിച്ചു

വിയന്ന: ഫോര്‍മുല വണ്‍ കാറോട്ടത്തിലെ ഇതിഹാസ താരം നിക്കി ലൗഡ (70) അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് അന്തരിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഓസ്‌ട്രേയന്‍ സ്വദേശിയായ നിക്കി മൂന്നുതവണ ഫോര്‍മുല വണ്‍ ലോകചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. കാറോട്ടമത്സരത്തിനിടെയുണ്ടായ അപകടമാണ് വര്‍ഷങ്ങള്‍ നീണ്ട യാതനകള്‍ക്കൊടുവില്‍ അദ്ദേഹത്തിന്റെ ജീവനെടുത്തതും.

niki-lauda

1975, 77 വര്‍ഷങ്ങളില്‍ ഫെരാരിക്കൊപ്പമായിരുന്നു കിരീടനേട്ടം. 1984ല്‍ മക്ലാരനൊപ്പവും ലോക ചാമ്പ്യനായി. വിരമിച്ചശേഷം ഈ രംഗത്ത് സജീവമായിരുന്നു. 2012 മുതല്‍ മെഴ്സിഡസിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് ലൂയിസ് ഹാമില്‍ട്ടണ്‍ ലോക കിരീടങ്ങള്‍ സ്വന്തമാക്കിയത്. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ 1976ലുണ്ടായ അപകടമാണ് നിക്കി ലൗഡയ്ക്ക് തിരിച്ചടിയായത്.

വിരമിച്ചാല്‍ അടുത്ത പ്ലാന്‍? മറ്റൊരു വീക്ക്‌നെസ് കൂടിയുണ്ട്!! വെളിപ്പെടുത്തി ധോണി, വൈറലായി വീഡിയോ വിരമിച്ചാല്‍ അടുത്ത പ്ലാന്‍? മറ്റൊരു വീക്ക്‌നെസ് കൂടിയുണ്ട്!! വെളിപ്പെടുത്തി ധോണി, വൈറലായി വീഡിയോ

ജര്‍മനിയിലെ ന്യൂവര്‍ബര്‍ഗ്റിങ്ങില്‍ വെച്ച് അദ്ദേഹത്തിന്റെ വാഹനത്തിന് തീപിടിക്കുകയായിരുന്നു. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ നിക്കി ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ വിഷകരമായ പുക ശ്വസിച്ചത് പിന്നീട് ശ്വാസകോശ തകരാറിന് ഇടയാക്കി. എട്ടുമാസം മുമ്പാണ് ലൗഡ ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായത്.

Story first published: Tuesday, May 21, 2019, 11:30 [IST]
Other articles published on May 21, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X