മെല്‍ബണ്‍: വേഗതയെ പ്രണയിക്കുന്ന എല്ലാവരുടേയും കണ്ണുകള്‍ അടുത്ത ആഴ്ച മുതല്‍ മെല്‍ബണിലേക്കാവും. ഈ വര്‍ഷത്തെ ഫോര്‍മുല വണ്‍ സീസണിന് തുടക്കം കുറിക്കാന്‍ പോവുകയാണ്. ആസ്ത്രേലിയന്‍ ഗ്രാന്റ് പ്രീ ഈ മാസം ഇരുപത്തിയഞ്ചിന് തുടങ്ങും.
നവംബര്‍ ൨൫5ന് അബുദാബീ ഗ്രാന്‍റ് പ്രീയോടുകൂടിയാണ് സീസണ്‍ അവസാനിക്കുന്നത്. അഞ്ച് ലോക ചാന്പ്യന്‍ഷിപ്പ് നേടുന്ന മൂന്നാമത്തെ ഡ്രൈവര്‍ എന്ന പേരിന് വേണ്ടി ലൂയിസ് ഹാമില്‍ട്ടണും സെബാസ്റ്റ്യന്‍ വെറ്റലും സര്‍ക്യൂട്ടില്‍ ഇഞ്ചോടിഞ്ച് മത്സരിക്കും.

ശനിയാഴ്ചയാണ് ക്വാളിഫൈയിങ് മത്സരം നടക്കുന്നത്. സര്‍ക്യൂട്ട് പരിചയപ്പെടുന്നതിനായി മാര്‍ച്ച് 23ന് പരിശീലന മത്സരങ്ങളും നടക്കും. 21 ഗ്രാന്റ് പ്രീകളാണ് ഈ സീസണില്‍ നടക്കുന്നത്. ഏതായാലും മെല്‍ബണിലെ ആരാധകരുടെ മനസില്‍ ഫോര്‍മുല വണിന്റെ ഇരപ്പ് തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ കലാവസ്ഥയെക്കുറിച്ച് എല്ലാവര്‍ക്കും ആശങ്കയുണ്ട്. പ്രതികൂലമായ കാലാവസ്ഥയുണ്ടായാല്‍ എങ്ങനെ അതിജീവിക്കും എന്നാണ് ഓരോ ഡ്രൈവര്‍മാരുടേയും ചിന്ത.