വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂത്ത് ഒളിമ്പിക്‌സ് ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയ്ക്ക് വെങ്കലം

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന മൂന്നാമത് യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സില്‍ വീണ്ടും മെഡല്‍. ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേല്‍ വെങ്കലമെഡലാണ് നേടിയത്. നാലാമത്തെ ചാട്ടത്തില്‍ 15.68 മീറ്റര്‍ ദൂരത്തില്‍ ചാടി പതിനേഴുകാരന്‍ തന്റെ മികച്ച ദൂരം കണ്ടെത്തുകയും ചെയ്തു. സ്റ്റേജില്‍ ഒന്നില്‍ 15.84ഉം സ്റ്റേജ് രണ്ടില്‍ 15.68 മീറ്റര്‍ ദൂരവും ചാടിയ താരം ആകെ 31.52 മീറ്റര്‍ ദൂരംകണ്ടെത്തി.

ക്യൂബയുടെ അലെക്‌സാഡ്രോ ഡയസ് സ്വര്‍ണവും, നൈജീരിയയുടെ ഇമ്മാനുവേല്‍ ഒറിസ്‌റ്റെമെവിയ വെള്ളിയും നേടി. നേരത്തെ ഇന്ത്യയുടെ സൂരജ് പന്‍വാര്‍ 5,000 മീറ്റര്‍ നടത്തത്തില്‍ വെള്ളിനേടിയിരുന്നു. പ്രവീണിന്റെ മെഡല്‍ നേട്ടത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ 12 ആയി. നേരത്തെ 3 സ്വര്‍ണവും എട്ടു വെള്ളിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

praveenchitravel

ഇത്തവണ ഇന്ത്യയില്‍ 46 അത്‌ലറ്റുകളാണ് യൂത്ത് ഒളിമ്പിക്‌സിനായി എത്തിയിട്ടുള്ളത്. 13 ഇനങ്ങളിലായി ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. യൂത്ത് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ അത്‌ലറ്റ് സംഘമാണിത്. 2014ല്‍ ചൈനയില്‍ നടന്ന യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യ ഒരു വെള്ളിയും ഒരു വെങ്കലവുമായാണ് നേടിയത്.

ഡെന്മാര്‍ക്ക് ഓപ്പണ്‍; ആദ്യ റൗണ്ടില്‍ ശ്രീകാന്തിന് വിജയം

Story first published: Wednesday, October 17, 2018, 18:01 [IST]
Other articles published on Oct 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X