For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീധനം വേണ്ട, കണ്ണ് തട്ടാതിരിക്കാന്‍ വേണമെങ്കില്‍ ഒരു രൂപ വാങ്ങാം, ഇവനാണ് യഥാര്‍ഥ താരം!!!

ഇന്ത്യയുടെ ഒളിംപ്യനായ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് തന്‍റെ വിവാഹത്തിന് സ്ത്രീധനമായി സ്വീകരിച്ചത് ഒരു രൂപ മാത്രം

By Manu

റോഹ്തക്: സ്ത്രീധനം ചോദിച്ചുവാങ്ങുന്ന ഈ കാലഘട്ടത്തിലും ഏവര്‍ക്കു മാതൃക കാട്ടി ഒരു താരം. കളിക്കളത്തില്‍ എതിരാളികളെ മലര്‍ത്തിയടിക്കുന്ന ഇന്ത്യയുടെ സ്വന്തം ഒളിംപ്യന്‍ യോഗേശ്വര്‍ ദത്താണ് സ്ത്രീധന ചട്ടക്കൂട്ടുകള്‍ തകര്‍ത്തത്.
ജനുവരി 16ന് വിവാഹിതനാവുന്ന യോഗേശ്വര്‍ സത്രീധനമായി ചോദിച്ചത് ഒരു രൂപ മാത്രമാണ്. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളിലൊരാളായ ജയ്ഭഗ്‌വാന്‍ ശര്‍മയുടെ മകള്‍ ശീതളിനെയാണ് യോഗേശ്വര്‍ മിന്നുകെട്ടുന്നത്.

yogeshwar

സ്വന്തം സഹോദരിമാരുടെ വിവാഹസമയത്ത് സ്ത്രീധനത്തിനായി അച്ഛനും അമ്മയും കഷ്ടപ്പെടുന്നത് താന്‍ കണ്ടിട്ടുണ്ട്. അതിനാല്‍ വലുതായാല്‍ രണ്ടു കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഒന്ന് ഗുസ്തിയില്‍ അറിയപ്പെടുന്ന താരമാവണം. രണ്ടാമത്തേത് വിവാഹം കഴിക്കുമ്പോള്‍ സ്ത്രീധനമൊന്നും വാങ്ങില്ല. ഇപ്പോള്‍ ഇതു രണ്ടു ആഗ്രഹങ്ങളും യാഥാര്‍ഥ്യമായി മാറിയതായി 34കാരനായ യോഗേശ്വര്‍ പറഞ്ഞു. രണ്ടും കാണാന്‍ അച്ഛന്‍ രാമേഹര്‍ ദത്തും ആദ്യ കോച്ചായ സത്ബീര്‍ സിങും ജീവിച്ചിരിക്കുന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നുവെന്നും താരം വ്യക്തമാക്കി.

yogeshwar

അമ്മ സുശീല ദേവിയും യോഗേശ്വറിന്റെ തീരുമാനത്തെ പ്രശംസിച്ചു. വിവാഹം ജീവിതത്തിലെ വളരെ പ്രത്യേകതയുള്ള സംഭവമാണെന്നും അതിനാല്‍ മറ്റുള്ളവരുടെ കണ്ണ് തട്ടാരിക്കാന്‍ മാത്രം ഒരു രൂപ മാത്രമേ വധുവിന്റെ മാതാപിതാക്കളില്‍ നിന്നു സ്വീകരിക്കുകയുള്ളൂവെന്നും ഇവര്‍ പറഞ്ഞു.

Story first published: Sunday, January 15, 2017, 10:29 [IST]
Other articles published on Jan 15, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+