Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മറുടെ അടിവസ്ത്രത്തെ ചൊല്ലി വിവാദം

റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്‌ബോളില്‍ മൂന്നു കളികളില്‍ നിന്നായി നാലു ഗോള്‍ നേടി ബ്രസീല്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കുന്ന സൂപ്പര്‍ താരം നെയ്മര്‍ വിവാദത്തില്‍. അടിവസ്ത്ര പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് നെയ്മര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഫിഫയുടെ ഒദ്യോഗിക സ്‌പോണ്‍സര്‍ അല്ലാത്ത കമ്പനിയുടെ അടിവസ്ത്രം ടിവി ക്യാമറകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത് ഫിഫയുടെ നിയമത്തിന് വിരുദ്ധമാണെന്ന് പറയുന്നു.

ബ്രസീലിന്റെ ദേശീയ പതാകയിലെ പച്ചയും മഞ്ഞയും നിറത്തിലുള്ള അണ്ടയര്‍ വെയര്‍ ആണ് നെയ്മര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിച്ചത്. കാമറൂണിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനിടിയിലായിരുന്നു സംഭവം. നെയ്മര്‍ ബ്രാന്‍ഡ് അംബാസഡറായ ബ്ലൂ മാന്‍ എന്ന കമ്പനിയുടെ അണ്ടര്‍ വെയര്‍ ആണിതെന്ന് പറയപ്പെടുന്നു.

nemymar

സാധാരണ രീതിയില്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ഫിഫയുമായി സ്‌പോണ്‍സര്‍ഷിപ്പിലുള്ള കമ്പനികളുടെ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാന്‍ പാടുള്ളു എന്നാണ് നിയമം. ബ്ലൂ മാന്‍ കമ്പനി ഫിഫയുമായി സ്‌പോണ്‍സര്‍ഷിപ്പിലെത്തിയിരുന്നില്ല. ആയതിനാല്‍ കമ്പനിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നെയ്മര്‍ അണ്ടര്‍വെയര്‍ പുറത്തു കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഫിഫയുടെ ചട്ടം ലംഘിച്ച നെയ്മര്‍ക്കെതിരെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി കഴിഞ്ഞു. നെയ്മര്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ ഫിഫ പിഴയീടാക്കുമെന്നാണ് വിവരം. നേരത്തെ ബാഴ്‌സലോണയുടെ ഫുട്‌ബോള്‍ മത്സരത്തിനിടയിലും ഔദ്യോഗിക സ്‌പോണ്‍സര്‍ അല്ലാത്ത ലൂപ്പോ എന്ന കമ്പനിയുടെ അടിവസ്ത്രം പ്രദര്‍ശിപ്പിച്ച് നെയ്മര്‍ വിവാദത്തിലായിരുന്നു.

Story first published: Saturday, June 28, 2014, 11:26 [IST]
Other articles published on Jun 28, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+