Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; പൂണിയക്കും രവി കുമാറിനും സെമിയിൽ തോൽവി

നുര്‍ സുല്‍ത്താന്‍: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് സെമിയിൽ ഇന്ത്യന്‍ താരം ബജ്‌രംഗ് പൂണിയക്ക് തോൽവി. കസഖ് താരം നിയാസ്‌ബെക്കോവാണ് ബജ്‌റംഗിനെ തോല്‍പ്പിച്ചത്. തോറ്റെങ്കിലും 65 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലത്തിനായി താരം മത്സരിക്കും. മറ്റൊരു ഇന്ത്യന്‍ താരം രവി കുമാറും ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് സെമിയിൽ ഇന്ന് തോറ്റു. 57 കിലോഗ്രാം വിഭാഗത്തിൽ റഷ്യൻ താരം സോർ ഉഗുവേവിനോടാണ് രവി കുമാർ പരാജയപ്പെട്ടത്. ഇതേസമയം സെമി പ്രവേശനത്തോടെ ഈ രണ്ട് താരങ്ങളും 2020 ഒളിമ്പിക്‌സ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

നിലവിൽ ലോക ഒന്നാം റാങ്കുകാരനാണ് ബജ്റംഗ് പൂണിയ. നേരത്തെ, ഉത്തര കൊറിയയുടെ ജോങ് സണ്ണിനെതിരെ 8-1 എന്ന നിലയില്‍ മലര്‍ത്തിയടിച്ചാണ് താരം സെമി ഉറപ്പാക്കിയത്. ഒരവസരത്തിലും എതിരാളി പൂണിയയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല. ലോക ചാമ്പ്യന്‍ യുക്കി തകാഹാഷിയെ 6-1ന് അട്ടിമറിച്ചാണ് രവികുമാറും സെമിയിലെത്തിയത്.

Bajrang Punia

എന്നാൽ, വനിതാ വിഭാഗത്തില്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്കിന് ഇന്ന് ആദ്യ റൗണ്ടില്‍ തന്നെ തോല്‍വി പിണഞ്ഞു. 62 കിലോഗ്രാം വിഭാഗത്തില്‍ നൈജീരിയയുടെ അമിനത് അദേനിയിയോട് 7-10 എന്ന സ്‌കോറിനാണ് സാക്ഷി പരാജയപ്പെട്ടത്. ഇന്ത്യയുടെ മറ്റൊരു താരം ദിവ്യ കക്രനും തോല്‍വി പിണഞ്ഞു. 68 കിലോഗ്രാം വിഭാഗത്തില്‍ 0-2 -നാണ് ദിവ്യ മുന്‍ ലോക ചാമ്പ്യന് സാറ ദോഷോയോട് തോറ്റത്. രണ്ട് താരങ്ങള്‍ക്കും റെപ്പഷാഗെയിലൂടെ വെങ്കലം നേടാനുള്ള അവസരവും നഷ്ടമായി.

Story first published: Thursday, September 19, 2019, 17:25 [IST]
Other articles published on Sep 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+