Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാക്ഷിമാലിക് ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാതിരുന്നതിനു കാരണം?

ലക്‌നൗ: റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യത്തെ മെഡല്‍ സമ്മാനിച്ച ഗുസ്തിതാരം സാക്ഷി മാലിക്ക് ഉത്തര്‍ പ്രദേശിലെ ഗോണ്ടയില്‍ നടന്ന ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാതിരുന്നത് ചര്‍ച്ചയാവുന്നു. സാക്ഷിയുടെ മത്സരം കാണാനായെത്തിയ ആയിരങ്ങളെ നിരാശരാക്കിയാണ് സാക്ഷി ചാമ്പ്യന്‍ഷിപ്പില്‍ നിന്നു പിന്‍വാങ്ങിയത്.

മൂന്നു ദിവസത്തിലധികം താരം ഗോണ്ടയില്‍ ഉണ്ടായിരുന്നു. റെസ്റ്റലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുഖ്യാതിഥിയായാണ് സാക്ഷിയെ ക്ഷണിച്ചിരുന്നത്. കൂടാതെ മത്സരാത്ഥികളില്‍ സാക്ഷിയുടെ പേരു നല്‍കുകയും ചെയ്തിരുന്നു. ഫെസ്റ്റിവല്‍ മൂഡിലെത്തിയ സാക്ഷി ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം സ്ഥലം വിടുകയായിരുന്നെന്നാണ് ആരോപണം.

sakshi-malik-

മറ്റു ഗുസ്തി താരങ്ങളായ സന്ദീപ് തോമാര്‍, ഹര്‍ദീപ് സിങ്, രവീന്ദ്ര ഖെത്രി തുടങ്ങിയവരെല്ലാം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തപ്പോള്‍ സാക്ഷി പിന്മാറിയതു ചര്‍ച്ചയാവുകയാണ്. ദേശീയ ചാമ്പ്യന്‍ഷിപ്പിനു പുറമേ നവംബര്‍ അഞ്ചിനു സിംഗപൂരില്‍ നടക്കുന്ന സാക്ഷിയുടെ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ് പ്രവേശനവും മുടങ്ങാനാണ് സാധ്യത.

സാക്ഷിയുടെ പ്രകടനം കണ്ടതിനു ശേഷമേ റെസ്റ്റ്‌ലിങ് ഫെഡറേഷന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. വെയ്റ്റ് കാറ്റഗറിയുമായി ബന്ധപ്പെട്ടും സാക്ഷിയുടെ പ്രവേശന കാര്യത്തില്‍ അനിശ്ചിതത്വം നിലനിലനില്‍ക്കുന്നുണ്ട്. എന്തായാലും അടുത്തയാഴ്ച്ചയോടെ സാക്ഷിയുടെ കോമണ്‍വെല്‍ത്ത് പ്രവേശനം സംബന്ധിച്ച് തീരുമാനമാവും.

Story first published: Thursday, October 27, 2016, 18:10 [IST]
Other articles published on Oct 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+