വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ഒന്നാം നമ്പറായി ഇന്ത്യന്‍ ഗുസ്തി താരം ബജ് റംഗ് പൂണിയ

ദില്ലി: മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയുടെ ഗുസ്തിതാരം ബജ് റംഗ് പൂണിയ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായി. പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 96 പോയന്റുകളാണ് ഇന്ത്യന്‍ താരത്തിനുള്ളത്. കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കും ഇതിലൂടെ പൂണിയയ്ക്ക് സ്വന്തമായി. തൊട്ടടുത്തുള്ള താരത്തേക്കാള്‍ 30 പോയന്റുകള്‍ മുന്നിലാണ് ഇന്ത്യന്‍ താരം.

2018ല്‍ അത്ഭുതകരമായ മുന്നേറ്റമാണ് പൂണിയ നടത്തിയത്. കോമണ്‍വെല്‍ത്ത് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം, ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി ഉള്‍പ്പെടെ അഞ്ചുമെഡലുകള്‍ താരം ഈ വര്‍ഷം സ്വന്തമാക്കി. ബുഡാപെസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സീഡിങ് നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി ഈ ഇരുപത്തിനാലുകാരന്‍. ക്യൂബയുടെ അലെക്‌സാഡ്രോ എന്റിക്യു ആണ് രണ്ടാം റാങ്കിലുള്ളത്. റഷ്യയുടെ അക്മദ് ഷക്കേവ് മൂന്നാം സ്ഥാനത്തുണ്ട്.

bajrang

പുതിയ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ പുരുഷതാരമാണ് പൂണിയ. അതേസമയം, അഞ്ച് ഇന്ത്യന്‍ വനിതാ താരങ്ങള്‍ ഈ ഇത്തവണ ആദ്യ പത്തിലെത്തി. 57 കിലോഗ്രാം കാറ്റഗറിയില്‍ പൂജ ദണ്ഡ 52 പോയന്റുകളുമായി ആറാം സ്ഥാനത്താണ്. 50 കിലോഗ്രാം കാറ്റഗറിയില്‍ റിതു ഫോഗട്ട് പത്താം സ്ഥാനത്തുമെത്തി. 59 കിലോഗ്രാം കാറ്റഗറിയില്‍ സരിത മോര്‍ ഏഴാം സ്ഥാനത്തും 68 കിലോഗ്രാം കാറ്റഗറിയില്‍ നവജ്യോത് കൗര്‍ ഒന്‍പതാം സ്ഥാനത്തുമെത്തി. 76 കിലോഗ്രാം കാറ്റഗറിയില്‍ കിരണും ഒന്‍പതാം സ്ഥാനത്താണ്.

വനിതാ ലോക ടി20: വീണ്ടുമൊരു ഇന്ത്യ- പാക് ക്ലാസിക്ക്... ആധിപത്യം തുടരാന്‍ ഹര്‍മന്‍പ്രീതും സംഘവും വനിതാ ലോക ടി20: വീണ്ടുമൊരു ഇന്ത്യ- പാക് ക്ലാസിക്ക്... ആധിപത്യം തുടരാന്‍ ഹര്‍മന്‍പ്രീതും സംഘവും

Story first published: Saturday, November 10, 2018, 17:32 [IST]
Other articles published on Nov 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X