വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിശുദ്ധ ജോസഫ് വാസ്തുശില്‍പി?

By Ajith Babu
Jesus father was an architect: Book
ലണ്ടന്‍: യേശു ക്രിസ്തു ഒരിടത്തരക്കാരനായ വാസ്തുശില്‍പിയുടെ മകനായിരുന്നുവെന്ന് പ്രശസ്ത ബൈബിള്‍ ഗവേഷകന്‍ ആദം ബ്രാഡ്‌ഫോര്‍ഡ്. പരിഭാഷയിലുണ്ടായ പിഴവാണ് വിശുദ്ധ ജോസഫിനെ മരപ്പണിക്കാരനെന്ന് തെറ്റിദ്ധരിയ്ക്കാന്‍ കാരണമെന്ന് ദ ജീസസ് ഡിസ്‌കവറി എന്ന പുസ്തകത്തില്‍ ആദം പറയുന്നു.

ഗ്രീക്ക് , ഹീബ്രു ഭാഷകളിലുള്ള പുരാതന കൈയ്യെഴുത്ത് രേഖകള്‍ വിശദമായി പഠിച്ച ശേഷമാണ് അദ്ദേഹം ഗ്രന്ഥം രചിച്ചത്. ഗ്രീക്ക് ഭാഷയില്‍ 'ടെക്‌റ്റോണ്‍' എന്ന വാക്കാണ് ജോസഫിന്റെ ജോലിയെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നത് . ഈ വാക്കിന് മരപ്പണിക്കാരന്‍ എന്ന് പൊതുവായി അര്‍ത്ഥവുമുണ്ട് എന്നാല്‍ വാസ്തു ശില്പി എന്നോ മഹാശില്പി ആണ് ഈ വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം. വിശുദ്ധ ജോസഫ് ഉന്നത ബൗദ്ധിക നിലവാരം പുലര്‍ത്തിയ വ്യക്തിയായിരുന്നുവെന്ന് ആദം ചൂണ്ടിക്കാട്ടുന്നു.

യേശുവിന്റെ 12 മുതല്‍ 30 വയസുവരെയുള്ള അജ്ഞാത വാസക്കാലം മതപഠനങ്ങള്‍ക്കായാണ് ചെലവിട്ടതെന്ന് ബ്രാഡ്‌ഫോര്‍ഡ് ഗ്രന്ഥത്തില്‍ അവകാശപ്പെടുന്നുണ്ട്. മതപഠനത്തിന് ശേഷം അദ്ദേഹം യഹൂദയിലെ ഉന്നതനായ റാബി ആയി മാറിയെന്നും ബൈബിള്‍ പണ്ഡിതന്‍ അഭിപ്രായപ്പെട്ടു.

Story first published: Wednesday, December 7, 2011, 14:30 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X