Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയിച്ചിട്ടും ദക്ഷിണാഫ്രിക്ക പുറത്ത്, ലോകകപ്പിന്റെ കണ്ണീരായി ഡിവില്ലിയേഴ്‌സും കൂട്ടരും...

ദില്ലി: നിലവിലെ ലോകചാമ്പ്യന്മാരായ ശ്രീലങ്കയെ തോല്‍പിച്ചിട്ടും ദക്ഷിണാഫ്രിക്ക ലോകകപ്പിന് പുറത്ത് തന്നെ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ജയിക്കാവുന്ന കളി കൈവിട്ടതാണ് ദക്ഷിണാഫ്രിക്കയെ ലോകകപ്പിന് പുറത്താക്കിയത്. ദക്ഷിണാഫ്രിക്ക പുറത്തായ ഗ്യാപ്പില്‍ ഇംഗ്ലണ്ട് സെമിയില്‍ കയറിപ്പറ്റുകയും ചെയ്തു. ജയിച്ചിട്ടും തോറ്റിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതിരുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ 8 വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു. 4.5 ഓവറില്‍ 45 റണ്‍സിന്റെ മികച്ച തുടക്കം കിട്ടിയിട്ടും ശ്രീലങ്കയുടെ ഇന്നിംഗ്‌സ് 120 റണ്‍സില്‍ അവസാനിച്ചു. ഹാഷിം അംലയുടെ 56 റണ്‍സിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക അനായാസം വിജയം കണ്ടു. ഡുപ്ലിസി 31 റണ്‍സെടുത്തപ്പോള്‍ എ ബി ഡിവില്ലിയേഴ്‌സ് 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

south-africa

ഓരോ ലോകകപ്പിന് വരുമ്പോഴും ഫേവറിറ്റുകളായി വരും. പോകുമ്പോ കണ്ണീരോടെ മടങ്ങും. ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് ദക്ഷിണാഫ്രിക്ക. കളിക്കാരും കുറവല്ല. ഹാഷിം അംല, ഫാഫ് ഡുപ്ലിസി, ഡുമിനി, മില്ലര്‍, സ്റ്റെയ്ന്‍.. എ ബി ഡിവില്ലിയേഴ്‌സാണെങ്കില്‍ വര്‍ത്തമാന ക്രിക്കറ്റിലെ അത്ഭുതം എന്ന് വിളിക്കാവുന്ന കളിക്കാരന്‍... എന്നിട്ടും 2016 ട്വന്റി 20 ലോകകപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക പുറത്ത് പോകുന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യം.

നിലവാരത്തകര്‍ച്ചയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് അടുത്തിടെയായി ശ്രീലങ്ക. ജയവര്‍ധനെയും സങ്കക്കാരയും വിരമിച്ച ശേഷം അവര്‍ക്ക് മധ്യനിരയില്‍ നല്ലൊരു ബാറ്റ്‌സ്മാനില്ല. വെറ്ററന്‍ താരം ദില്‍ഷന്റെ ഫോമാകട്ടെ വന്നും പോയും ഇരിക്കുന്നു. ദിനേശ് ചാന്ദിമല്‍ മാത്രമാണ് ബാറ്റിംഗില്‍ എന്തെങ്കിലും ചെയ്യുന്നത്. ലസിത് മലിംഗ പരിക്കേറ്റ് മടങ്ങുക കൂടി ചെയ്തതോടെ ആര്‍ക്കും തോല്‍പ്പിക്കാവുന്ന ടീമായി മാറി ശ്രീലങ്ക.

Story first published: Tuesday, March 29, 2016, 10:23 [IST]
Other articles published on Mar 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+