വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ്; ജോഷ്‌ന ചിന്നപ്പയ്ക്ക് പ്രീക്വാര്‍ട്ടറില്‍ തോല്‍വി

കെയ്‌റോ: ഇന്ത്യന്‍ താരം ജോഷ്‌ന ചിന്നപ്പ വനിതാ ലോക സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍നിന്നും പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ ഈജിപ്തിന്റെ നൗര്‍ ഇല്‍ ഷെര്‍ബിനിയാണ് ജോഷ്‌നയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 11-5, 11-3, 11-6. മൂന്ന് ഗെയിമിലും ഇന്ത്യന്‍ താരത്തിന് ഷെര്‍ബിനിയുടെ മികവിനൊപ്പമെത്താന്‍ കഴിയാത്തതാണ് തിരിച്ചടിയായത്.

മൂന്നു തവണ ലോക ചാമ്പ്യനായ ഷെര്‍ബിനി ഇത്തവണയും ലോകകിരീടം നേടാവുന്ന പ്രകടനംമാണ് പുറത്തെടുത്തത്. ആദ്യ രണ്ട് ഗെയിമിലും ജോഷ്‌നയ്‌ക്കെതിരെ മേധാവത്വം കാട്ടിയ ഷെര്‍ബിനി മൂന്നാം സെറ്റില്‍ മാത്രമാണ് അല്‍പമെങ്കിലും വെല്ലുവിളി നേരിട്ടത്. ജോഷ്‌ന സീസണ്‍ തുടക്കത്തില്‍ മികച്ച ഫോമിലായിരുന്നെന്ന് ഷെര്‍ബിന പറഞ്ഞു.

വെടിക്കെട്ട് സെഞ്ച്വറി നേടി മണ്‍റോ; ഇംഗ്ലണ്ട് ഇലവനെ തകര്‍ത്ത് ന്യൂസീലന്‍ഡ് ഇലവന്‍വെടിക്കെട്ട് സെഞ്ച്വറി നേടി മണ്‍റോ; ഇംഗ്ലണ്ട് ഇലവനെ തകര്‍ത്ത് ന്യൂസീലന്‍ഡ് ഇലവന്‍

joshna

തന്റെ പ്രകടനത്തില്‍ സന്തോഷവതിയാണെന്നും വിജയം തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയന്നും അവര്‍ വ്യക്തമാക്കി. ലോക റാങ്കിങ്ങില്‍ 12-ാം സ്ഥാനത്താണ് ജോഷ്‌ന. ഹോങ്കോങ്ങിന്റെ ഹോ തെസ് തോക്കിനെ തോല്‍പ്പിച്ചായിരുന്നു പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ജൂനിയര്‍ സീനിയര്‍ തലങ്ങളില്‍ ഒട്ടേറെ കിരീടങ്ങള്‍ ഇന്ത്യയ്ക്കായി സ്വന്തമാക്കിയിട്ടുള്ള ജോഷ്‌ന 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദീപിക പള്ളിക്കലിനൊപ്പം ഡബിള്‍സില്‍ സ്വര്‍ണം നേടിയിരുന്നു.

Story first published: Tuesday, October 29, 2019, 16:50 [IST]
Other articles published on Oct 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X